പട്ടാമ്പി:ചോര്‍ന്നൊലിക്കുന്ന വീടും വാര്‍ദ്ധക്യത്തിന്റെ അവശതയും ജാനകിയുടെ ജീവിതം ദുരിതമയമാക്കുന്നു.
വല്ലപ്പുഴ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ചെറുകോട് നായിക്കാന് തൊടി വീട്ടില്‍ ജാനകിയാണ് അധികൃതരുടെ സഹായത്തിനായി കേഴുന്നത്. 15 വര്‍ഷമായി ജാനകി പൊളിഞ്ഞ് വീഴാറായ വീട്ടില്‍ ഒറ്റക്ക് താമസം തുടങ്ങിയിട്ട്. ഓലകൊണ്ടും ഷീറ്റുകൊണ്ടും മറച്ച വീട്ടിനകത്ത് താമസിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.
മഴ പെയ്താല്‍ വീടു മുഴുവന്‍ ചോര്‍ന്നൊലിക്കും. അതിനാല്‍ ഭീതിയോടെയാണ് ജാനകി വീട്ടില്‍ അന്തിയുറങ്ങുന്നത്. ഭര്‍ത്താവ് ചാമി അസുഖം ബാധിച്ച മരിച്ചതോടെയാണ് മക്കളില്ലാത്ത ജാനകി അനാഥാവസ്ഥയിലായത്. ഇടക്ക് തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നുവെങ്കിലും രോഗം ബാധിച്ചതിനാല്‍ ജാനകിക്ക് തൊഴിലെടുക്കാന്‍ കഴിയാത്ത അവസ്ഥയായി. ജാനകി ഇപ്പോള്‍ അയല്‍വാസികളുടേയും നാട്ടുകാരുടെയും സഹായത്തോടെയാണ് ജീവിതം തള്ളി നീക്കുന്നത്.
വീടിന്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുവാന്‍ വാര്‍ഡ് മെമ്പര്‍ പലതവണ പഞ്ചായത്ത് ഭരണസമിതിയെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് മെമ്പര്‍ പറയുന്നു. അധികൃതര്‍ എന്നെങ്കിലും കനിയുമെന്ന പ്രതീക്ഷയില്‍ ജീവിതം തള്ളിനിക്കുകയാണ് ജാനകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: