വടക്കഞ്ചേരി:വടക്കഞ്ചേരിയില്‍ നിന്നും കിഴക്കഞ്ചേരി വഴിയുള്ള ഗ്രാമീണ മേഖലയിലേക്കുള്ള പ്രധാന പാതകളായ റോഡുകള്‍ പലതും പൊട്ടിപൊളിഞ്ഞു. മിക്ക റോഡുകളും എംഎല്‍എ ഫണ്ട് ഉപയോഗിച്ചും പിഡബ്ല്യഡി ഏറ്റെടുത്തും പണി പൂര്‍ത്തീകരിച്ച റോഡുകളാണ്.
പണി കഴിഞ്ഞ ശേഷം പെട്ടെന്ന് തന്നെ റോഡ് തകര്‍ന്ന് പോവുന്നതിന് കാരണം റോഡ് പണിയിലെ അശാസ്ത്രീയതയും അഴിമതിയുമാണെന്നാണ് ആക്ഷേപം. കിഴക്കഞ്ചേരി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിനു മുന്‍വശത്തെ റോഡ് തകര്‍ന്ന് നാളുകളായിട്ടും അറ്റകുറ്റപണികള്‍ നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ആവശ്യത്തിന് ഓവുചാല്‍ ഇല്ലാത്തതും നവീകരണ പ്രവൃത്തികള്‍ നടത്താത്തതും റോഡില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടവരുത്തുന്നു.
ഇതെല്ലാം റോഡിന്റെ തകര്‍ച്ചക്കും കാരണമാകുന്നു. ഒരു ഭാഗം പൊളിഞ്ഞു കിടക്കുന്നതിനാല്‍ മറുഭാഗത്തു കൂടിയാണ് ഇരുഭാഗത്തേക്കും വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത്. ഇത് അപകട സാധ്യതയും വര്‍ദ്ധിപ്പിക്കുന്നു.
ഇലക്ഷന് അടുക്കുമ്പോള്‍ മാത്രം അറ്റകുറ്റപ്പണികളും മറ്റും നടത്തി ഭരണ സമിതി വോട്ടു തേടുന്നതിനായി നടത്തുന്ന തന്ത്രം മൂലം വന്‍ അഴിമതിയാണ് നടക്കുന്നതെന്നാണ് ജനങ്ങള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: