മണ്ണാര്‍ക്കാട്:ശിരുവാണിയില്‍ സൈറ്റ് ഇന്സ്പെക്ഷന് പോയ മണ്ണാര്‍ക്കാട് തഹസില്‍ദാറെ ഫോറസ്റ്റുകാര് തടഞ്ഞ സംഭവത്തില്‍ താലൂക്ക് സഭയില്‍ തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു.
സൈറ്റ് ഇന്സ്പെക്ഷന് നടത്തുന്നതിന് വേണ്ടി ശിരുവാണിയിലേക്ക് പോകുന്നവഴി രണ്ടാമത്തെ ചെക്ക്പോസ്റ്റില്‍ എത്തിയ തഹസില്‍ദാറെയും മറ്റ് റവന്യൂ ഉദ്യോഗസ്ഥരെയും ഒരു ഫോറസ്റ്റ് ഉദ്യോഗസ്ഥന് തടയുകയും മണ്ണാര്‍ക്കാട് തഹസില്ദാറാണെന്നു പറഞ്ഞിട്ടും കയറ്റിവിട്ടില്ല. ഡിഎഫ്ഒ പറയാതെ വിടില്ലെന്നായിരുന്നു വാദം.
ഇത്തരം കാര്യങ്ങള്‍ ആവര്ത്തിക്കരുതെന്ന്എല്ആര് ഡെപ്യൂട്ടി കലക്ടര്‍ ആര്.കെ.അനില്‍കുമാര്‍ ഫോറസ്റ്റുകാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്കി. അട്ടപ്പാടികുറുക്കം കുണ്ടില്‍ കര്‍ഷകരുടെ വാഴവെട്ടിനശിപ്പിച്ചതിന് ഫോറസ്റ്റുകാര് നല്‍കേണ്ട നഷ്ടപരിഹാരതുക മുഴുവനും നല്‍കിയില്ലെന്നും ഉടനെ അത് തീര്‍പ്പാക്കണമെന്നും പറഞ്ഞു.
200കോടി ചിലവഴിച്ച് നാട്ടുകല്‍ മുതല്‍ താണാവ് വരെയും കോഴിക്കോട് പാലക്കാട് ദേശീയപാത വീതികൂട്ടല്‍ അതില്‍ അട്ടിമറി നടന്നതായി താലൂക്ക്സഭയില്‍ സഭാംഗം പി.ആര്.സുരേഷ് ആരോപിച്ചു. 165കോടി രൂപക്കാണ് ടെണ്ടര്‍ നല്‍കിയതെന്നും നിലവിലുള്ള റോഡ് തന്നെയായിരിക്കും ഇനി നിര്‍മ്മിക്കുക. അടുത്തുതന്നെ വാട്ടര്‍അതോറിറ്റി, ഇലക്ട്രിസിറ്റി, ഊരാളുങ്കല്‍ സൊസൈറ്റി മറ്റ് റവന്യു ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചുചേര്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
പൂഞ്ചോലവഴി അട്ടപ്പാടിയിലേക്ക് ബദല്‍റോഡ് നിര്‍മ്മിക്കണമെന്ന് നിവേദനവും സഭക്ക് നല്‍കിയിട്ടുണ്ട്.യൂസഫ്പാലക്കല്, മണികണ്ഠന്, പി.ആര്.സുരേഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: