പാലക്കാട്:ജിഹാദി ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര നാളെ ജില്ലയിലെത്തും.
യാത്രയെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കമാണ് നടത്തിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരും,ദേശീയ സംസ്ഥാന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനയ്യായിരത്തിലധികം പേര് നാളെ നടക്കുന്ന പദയാത്രയില്‍ പങ്കെടുക്കും.
കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്,ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തീവാരിഎംപി, തമിഴ്നാട് ബിജെപി അധ്യക്ഷ ഡോ.തമിഴ്ഇസൈ സൗന്ദര്‍രാജ്, നിഥിന് നവീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നിന്നുമുള്ള 100 പേരടങ്ങുന്ന യുവമോര്‍ച്ച സംഘം, തമിഴ്നാട്ടില്‍ നിന്ന് 200 പേരടങ്ങുന്ന സംഘവും, കര്‍ണ്ണാടകയില്‍ നിന്ന് 100 പേരടങ്ങുന്ന സംഘവും, ജാര്‍ഖണ്ഡില്‍ നിന്ന് 120 യുവമോര്‍ച്ച പ്രവര്‍ത്തകരും ബീഹാറില്‍ നിന്ന് 110 പ്രവര്‍ത്തകരും യാത്രയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുക്കുന്നുണ്ട്.
നാളെ രാവിലെ 10 മണിക്ക് തൃത്താല മണ്ഡലത്തിലെ നീലിയാട് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30ന് പട്ടാമ്പിയില്‍ കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ നഗറില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്,എംപിമാരായ സുരേഷ് ഗോപി ,റിച്ചാഡ് ഹെ, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വാഹനത്തില്‍ 1.30ന് ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം,പത്തിരിപ്പാല,കേരളശ്ശേരി, കോങ്ങാട് വഴി മുണ്ടൂരില്‍ എത്തിച്ചേരും. 2.30ന് മുണ്ടൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര പുതുപ്പരിയാരം, ഒലവക്കോട്, പുതിയപാലം വിക്ടോറിയ കോളേജ്, കോര്‍ട്ട് റോഡ് വഴി ചെറിയ കോട്ടമൈതാനത്ത് എത്തിച്ചേരും.
പദയാത്രയില്‍ കേന്ദ്ര പാര്‍ലിമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്, ബീഹാര്‍ ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അണിനിരക്കും. വൈകിട്ട് ആറിന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയവക്താവ് ഷാനവാസ് ഹുസൈന് സംസാരിക്കും. പദയാത്രയായില് ജില്ലയിലെ മലമ്പുഴ, പാലക്കാട്,ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നീ ആറു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിക്കും.
10ന് രാവിലെ 10.30ന് വടക്കഞ്ചേരിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: