കല്ലടിക്കോട്:ദേശീയപാത കരിമ്പ മുട്ടിക്കല്‍ കണ്ടം ജംഗ്ഷനില്‍ നിന്നും നെല്ലിക്കുന്ന് കോളനി റോഡിന് കുറുകെയുള്ള തോട്ട് പാലം അപകടാവസ്ഥയില്‍. കൈവരികള്‍ ഇല്ലാത്ത പാലത്തിന്റെ സ്ലാബ് വിള്ളുകയും അടിഭാഗത്തെ കെട്ട് ഇളകുകയും ചെയ്യുന്ന നിലയിലാണ്.
നെല്ലിക്കുന്ന് ഭാഗത്തേക്കുള്ള പ്രധാന യാത്രാമാര്‍ഗ്ഗമാണിത്. 300 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന ഈ കോളനിയിലേക്കുള്ള വാഹനങ്ങളും വിദ്യാര്‍ത്ഥികളും കാല്‍നടക്കാരും ഈ വഴിയേയാണ് ആശ്രയിക്കുന്നത്.
30 വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ പാലത്തില്‍ കാര്യമായ അറ്റകുറ്റപണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. പാലം വീതി കൂട്ടി പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: