പാലക്കാട്:ജിഹാദി ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രക്ക് സ്വീകരണം നല്‍കുന്നതിന് ജില്ലയില്‍ വിപുലമായ ഒരുക്കം തുടങ്ങി.
കൊടിതോരണങ്ങളും, യാത്രക്ക് ആശംസ നേര്‍ന്നുകൊണ്ടുള്ള പടകൂറ്റന് ഫ്ളക്സ് ബോര്‍ഡുകളും എല്ലായിടത്തും ഉയര്‍ന്നു കഴിഞ്ഞു. 9,10 തിയ്യതികളില്‍ പാലക്കാടെത്തുന്ന യാത്രക്കു സ്വീകരണം നല്‍കുന്നതിന് മുന്നോടിയായി വിവിധ മോര്‍ച്ചകളുടെ ആഭിമുഖ്യത്തില്‍ പഞ്ചായത്ത്,മണ്ഡലം അടിസ്ഥാനത്തില്‍ വിളംബരജാഥ നടത്തി.
മഹിളാമോര്‍ച്ച പാലക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ബൈക്ക് റാലി ജില്ലാ അദ്ധ്യക്ഷ കെ.എം.ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. വിക്ടോറിയ കോളേജില്‍ നിന്നും തുടങ്ങി കോട്ടമൈതാനത്ത് സമാപിച്ചു.
സമാപനയോഗം നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പ്രിയ അജയന് അധ്യക്ഷത വഹിച്ചു.
ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അജിതാമേനോന്‍, ഭാരവാഹികളായ മഞ്ജു, ബേബി,അശ്വതി,ഷീബ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: