പാലക്കാട്:ജിഹാദി ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര 9,10 തിയ്യതികളില്‍ പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും.
ഒമ്പതിന് രാവിലെ 10 മണിക്ക് തൃത്താല മണ്ഡലത്തിലെ നീലിയാട് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30ന് പട്ടാമ്പിയില്‍ പൊതുപരിപാടി നടക്കും. തുടര്‍ന്ന് വാഹനത്തില്‍ 1.30ന് ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം,പത്തിരിപ്പാല,കേരളശ്ശേരി, കോങ്ങാട് വഴി മുണ്ടൂരില്‍ എത്തിച്ചേരും. 2.30ന് മുണ്ടൂരില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര പുതുപ്പരിയാരം, ഒലവക്കോട്, പുതിയപാലം വിക്ടോറിയ കോളേജ്, കോര്‍ട്ട് റോഡ് വഴി ചെറിയ കോട്ടമൈതാനത്ത് എത്തിച്ചേരും.
പദയാത്രയില്‍ കേന്ദ്ര പാര്‍ലിമെന്ററി കാര്യ മന്ത്രി അനന്ത് കുമാര്‍, ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്, ബീഹാര്‍ ,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള ബിജെപി നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ അണിനിരക്കും.
വൈകിട്ട് ആറിന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയവക്താവ് ഷാനവാസ് ഹുസൈന് സംസാരിക്കും.
പദയാത്രയായില് ജില്ലയിലെ മലമ്പുഴ, പാലക്കാട്,ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നീ ആറു മണ്ഡലങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് യാത്രാ ഇന്‍ചാര്‍ജും സംസ്ഥാന സെക്രട്ടറിയുമായ സി.കൃഷ്ണകുമാര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
10ന് രാവിലെ 10.30ന് വടക്കഞ്ചേരിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കേണല്‍ വി.കെ.സിംഗ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് യാത്ര തൃശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: