പാലക്കാട്:ബൈക്കിലെത്തി മാല മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പിടിയില്‍. പോത്തന്നൂര്‍ നൂര്‍ബാദ് സ്വദേശി മിന്നല്‍ ജവാദ് എന്ന സെയ്ത് യൂസഫ് (53), കൂട്ടാളി പെരുമാനെല്ലൂര്‍ ആദിയൂര് സ്വദേശി കമലക്കണ്ണന്(27) എന്നിവരെയാണ് നോര്‍ത്ത് പോലീസ് പിടികൂടിയത്.
രഹസ്യ വിവിരത്തെ തുടര്‍ന്നാണ് പാലക്കാട് കല്‍മണ്ഡപത്തു നിന്നും പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം പൂത്തൂര്‍ ദേവി പ്രസാദ് വീട്ടില്‍ ഉഷ നാരായണന്റെ മൂന്ന് പവന്റെ മാല ബൈക്കിലെത്തി കവര്‍ന്ന കേസില്‍ അന്വേഷണം നടന്നുവരുന്നതിനിടക്കാണ് പ്രതികള്‍ പോലീസിന്റെ വലയിലാവുന്നത്. പ്രതികളെ ചോദ്യം ചെയ്തതില്‍ കഴിഞ്ഞ ഒരു വര്‍ഷമായി പാലക്കാട് നോര്‍ത്ത്, ഹേമാംബിക നഗര്‍ എന്നീ പോലീസ് സ്റ്റേഷന് പരിധികളില്‍ നടന്ന പത്തോളം മാല മോഷണ കേസുകള്‍ക്ക് തുമ്പായി.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ പുത്തൂര്‍ കൃഷ്ണ കണാന്തി കോളനിയില്‍ വെച്ച് യാക്കര ശാന്തിനഗര്‍ പ്രതിഭ വീട്ടില്‍ ബേബി പ്രസാദിന്റെ അഞ്ച് പവന് മാല പൊട്ടിച്ചതും, ആഗസ്റ്റ് മാസത്തില്‍ പുത്തൂര്‍ അഹല്യ നഗര്‍ ശാരദയുടെ അഞ്ചര പവന് മാല, സെപ്തംബറില്‍ കല്‍പ്പാത്തി അംബിക പുരം പാര്‍വതിയുടെ രണ്ട് പവന് ,ഡിസംബറില്‍ കല്‍പ്പാത്തി കമലാലയത്തിലെ ജയലക്ഷ്മിയുടെ അഞ്ച് പവന്, ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കന്തറ കോരനാത്ത് വീട്ടില്‍ ശാന്തയുടെ രണ്ട് പവന്, മാര്‍ച്ചില്‍ പൂത്തൂര്‍ അമൃത കോളനിയില്‍ ശ്രീലതയുടെ ആറ് പവന് മാല,പൂത്തൂരില്‍ മൂന്നുപവന്റെ മാലപൊട്ടിച്ചതും,കൂടാതെ ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ രണ്ട് സ്ഥലങ്ങളില്‍ നിന്ന് മാല പൊട്ടിച്ചതും പ്രതികള്‍ സമ്മതിച്ചു.
പ്രതിയുടെ പക്കല്‍ നിന്നും ഒരു സ്വര്‍ണ്ണമാല പോലീസ് കണ്ടെടുത്തു. കേരളത്തിലും തമിഴ്നാട്ടിലുമായി ഏകദേശം അഞ്ഞൂറോളം കേസുകളിലായി ഇയാള്‍ 19 വര്‍ഷത്തോളം ജയില്‍വാസം അനുഭവച്ചിട്ടുണ്ട്.കഴിഞ്ഞ ആഗസ്റ്റ് മാസത്തിലാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. അതിന് ശേഷമാണ് പാലക്കാട് വന്ന് മൂന്നോളം മാല മോഷണം നടത്തിയത്. തമിഴ്നാടും കേരളത്തിന്റെ പ്രത്യേകിച്ച് പാലക്കാടിന്റെ കിഴക്കന്‍ മേഖലകളുമാണ് മിന്നല്‍ ജവാദിന്റെ മോഷണ കേന്ദ്രങ്ങള്‍. ജില്ലയില്‍ മാത്രം നിലവില്‍ ഇയാള്‍ക്കെതിരെ പത്ത് കേസുകളുണ്ട്.
നോര്‍ത്ത് സ്റ്റേഷനില്‍ എട്ടും,ഹേമാംബിക നഗര്‍ സ്റ്റഷനില്‍ രണ്ടും കേസുകളുണ്ട്. അമിത വേഗതയില്‍ ബൈക്കോടിക്കുന്നതില്‍ വിദഗ്ദ്ധനായ ഇയാള്‍ മോഷണം കഴിഞ്ഞാലുടന്‍ അതിര്‍ത്തി കടക്കുകയാണ് പതിവ്. മോഷണ മുതലുകള്‍ പൊള്ളാച്ചി,കോയമ്പത്തൂര്‍,ഉടുമല്‍പേട്ട എന്നീ സ്ഥലങ്ങളിലാണ് വില്‍പ്പന നടത്താറുള്ളത്. ജവാദിന്റെ കീഴില്‍ വന്‍ പിടിച്ചുപറി സംഘമുള്ളതായും പറയുന്നു. തമിഴ് നാട്ടിലെ പ്രധാന മാലമോഷണകേസിലെ പ്രതികളായ ലോകനാഥന്,സക്കറിയ,ആസിഫ്,റാഫി,മോസസ്,സുരേഷ് എന്നിവര്‍ ഇയാളുടെ സംഘത്തിലുള്ളവരാണ്.നേരത്തെ യമഹ ആര് എക്സ് മോട്ടോര്‍ സൈക്കിളിലാണ് മോഷണത്തിന് വന്നിരുന്നത്.
ഈ ബൈക്ക് കോയമ്പത്തൂര്‍ പോലീസ് പിടിച്ചതോടെ പള്‍സര്‍ ബൈക്കിലേക്ക് മാറുകയായിരുന്നു. അതിവേഗതയില്‍ ബൈക്ക് ഓടിക്കുന്നതില്‍ വിദ്ഗധനായ ജവാദ് 1995ല്‍ പൊള്ളാച്ചിയില്‍ വെച്ച് മോഷണശ്രമത്തിനിടെ ബൈക്കപകടത്തില്‍പ്പെട്ട് തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം മദ്യത്തിനും ആര്‍ഭാട ജീവിതം നയിക്കുന്നതിനും വിനിയോഗിക്കുകയായിരുന്നു. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് പെരുമാനല്ലൂരിലുള്ള വാടക വീട്ടിലാണ് താമസിക്കുന്നത്. കമലക്കണ്ണനെ ഈയിടെയാണ് കൂടെ കൂട്ടിയത്. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം ടൗണ്‍ പരിസരത്ത് കേന്ദ്രീകരിച്ച് നടന്നു വരുന്ന മാല മോഷണം, പിടിച്ച് പറി തടയുന്നതിന് എഎസ്പി ജി.പൂങ്കഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക കര്‍മപദ്ധതികള്‍ നടപ്പിലാക്കി വരുന്നതിനിടെയാണ് പ്രതികള്‍ വലയിലായത്.
ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കരന്റെ നേതൃത്വത്തില്‍ എസ്ഐ ആര്രഞ്ജിത്ത്, എഎസ്ഐ പുരുഷോത്തമന് പിള്ള, ക്രൈം സ്വകാഡ് അംഗങ്ങളായ ആര്.കിഷോര്‍, എ.സുനില്‍, കെ.അഹമ്മദ് കബീര്‍, ആര്.രജീദ്, സിപിഒമാരായ ആര്.രജിത് സുന്ദര്‍, ജെ.ജെയ്സണ്‍, എസ് സന്തോഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.
വാളയാര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ ശിവകുമാര്‍, ഹോം ഗാര്‍ഡ് ജയപ്രകാശ്, കണ്ട്രോള് റൂം പോലീസ് ഉദ്യോഗസ്ഥാരായ മുഹമ്മദ് ഷെറീഫ്, വിശാഖ് എന്നിവരുടെ അവസരോചിതവുമായ ഇടപെടിലൂടെയാണ് രണ്ട് പ്രതികളെയും കല്‍മണ്ഡപത്ത് വെച്ച് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: