മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാ നയം പ്രഖ്യാപിച്ചു. നിലവിലെ നിരക്കുകളില്‍ മാറ്റം വരുത്താതെയാണ് പുതിയ വായ്പാ നയം പ്രഖ്യാപിച്ചിരിക്കുന്നത്. റിപ്പോ നിരക്ക് ആറു ശതമാനത്തിലും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത്ത് പട്ടേല്‍ അറിയിച്ചു.
നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിരക്കുകളില്‍ ആര്‍ബിഐ മാറ്റം വരുത്തില്ലെന്ന് തന്നെയായിരുന്നു സൂചനകള്‍. അതേസമയം, ചില വ്യാപാര സംഘടനകള്‍ വളര്‍ച്ച കൈവരിക്കുന്നതിനായി നിരക്കുകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ ആര്‍ബിഐ ഇത് പരിഗണിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: