മലപ്പുറം: വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് 13ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെട്രോളിന്റെയും ഡീസലിന്റെയും വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് മലപ്പുറത്ത് നടത്തിയ മീറ്റ് ദ പ്രസ്സില്‍ ചെന്നിത്തല പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതോടെ ഉണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അധികനികുതി ഒഴിവാക്കിയാല്‍ ഒരുപരിധിവരെ വില നിയന്ത്രിക്കാനാകും. എന്നാല്‍ അതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാകുന്നില്ല.
സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍ണ്ണമായി തകര്‍ന്നിരിക്കുകയാണ്. ക്വൊട്ടേഷന്‍ സംഘങ്ങളും ബ്ലേഡ് മാഫിയകളും തട്ടിപ്പ് സംഘങ്ങളും കേരളത്തില്‍ അഴിഞ്ഞാടുകയാണ്. രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: