പാലക്കാട്:മീസല്‍സ്-റൂബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ തുടങ്ങി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.എം.ജി.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എം.ബി.രാജേഷ് എം.പി. ഉദ്ഘാടനം ചെയ്തു.
ഒന്‍പത് മാസത്തിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് എം.ആര് വാക്സിനേഷന് കുത്തിവെയ്പ്പ് നല്‍കുക. ആദ്യത്തെ രണ്ടാഴ്ച്ച ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് കുത്തിവെപ്പ് . പിന്നീടുളള രണ്ടാഴ്ച്ച അങ്കണവാടികളിലും പ്ലേ സ്ക്കുളുകളിലും കുത്തിവെയ്പ്പ് നടക്കും.
അഞ്ച് ആഴ്ച കൊണ്ട് റൂബെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീളാ ശശിധരന് അധ്യക്ഷയായി.
ജില്ലാ പൊലീസ് മേധാവി പ്രതീഷ്കുമാര്‍,ഡി.എം.ഒ.കെ.പി.റീത്ത, സിനിമാതാരം ഗോവിന്ദ് പത്മസൂര്യ, ജനപ്രതിനിധികള്‍,ആരോഗ്യവകുപ്പുദ്യോഗസ്ഥര്‍ ,ഐ.എം.എ, ഐ.എ.പി റോട്ടറി,ലയണ്‍സ് ക്ലബ് പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: