കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടികൊണ്ടുപോയ കേസില്‍ റിമാന്റില്‍ കഴിയുന്ന നടന് ദിലീപിന് ജാമ്യം അനുവദിച്ചതുമായി ബന്ധപ്പെട്ട കോടതി നടപടിയെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ .കോടതി ഉത്തരവിന് ശേഷം പ്രതികരിക്കാമെന്ന് ബെഹ്റ.
കേസുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും ബെഹ്റ മാധ്യമങ്ങളോട് പ്രതികരിച്ചു.അതേസമയം ദിലീപിന് ജാമ്യം ലഭിച്ചതിനോട് പ്രതികരിക്കാനില്ലെന്ന് ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ് പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എവി ജോര്‍ജ് പറഞ്ഞു.
കര്‍ശന ഉപാധികളോടെയാണ് ദിലീപിന് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം 27 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. കര്‍ശന ഉപാധികളോടെയാണ് കോടതി ദിലീപിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: