പാലക്കാട്:അട്ടപ്പാടിയിലെ ആദിവാസികളുടെ ഉന്നമനത്തിനായി കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന പ്രത്യേക കാര്‍ഷിക മേഖലാ പദ്ധതിയായ ‘മില്ലറ്റ് വില്ലേജിന്’ നാളെ തുടക്കമാകും. നെല്ല്, ചോളം, ചാമ, എളള്, പഴംപച്ചക്കറി, കിഴങ്ങു വഗങ്ങള്‍, തേനീച്ച വളര്‍ത്തല്‍ തുടങ്ങിയ പരമ്പരാഗത കൃഷികള്‍ക്ക് സഹായം നല്കി മേഖലയെ ചെറുധാന്യ ഗ്രാമ കേന്ദ്രങ്ങളാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ആദ്യഘട്ടമായി 2.40 കോടി ചെലവിട്ട് 34 ഊരുകളിലെ 1250 ഏക്കറില്‍ കൃഷിചെയ്യും. വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, സിവില്‍ സപ്ലൈസ് തുടങ്ങിയ സംഭരണവിത്പ്പന കേന്ദ്രങ്ങള്‍ വഴി വിളകള്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങളാക്കി വിറ്റഴിക്കും. അഗളി കില പരിശീലന ഹാളില്‍ രാവിലെ 10ന് മന്ത്രി എ.കെ.ബാലന് പദ്ധതി ഉദ്ഘാടനം ചെയ്യും.
പദ്ധതിയോടനുബന്ധിച്ചുള്ള ‘വിത്ത് വിത’ അഗളി ഗ്രാമപഞ്ചായത്തിലെ കുന്നന്‍ചാള ഊരില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിക്കും. എന്‍. ഷംസുദീന്‍ എംഎല്‍എ അധ്യക്ഷനാകുന്ന പരിപാടിയില്‍ എം.ബി. രാജേഷ് എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്റ്റര്‍ ഡോ: പി. സുരേഷ് ബാബു, സബ് കലക്റ്റര്‍ പി.ബി. നൂഹ്, പട്ടികവര്‍ഗ വികസനവകുപ്പ് ഡയറക്റ്റര്‍ പുകഴേന്തി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: