പത്തനംതിട്ട: ഓട്ടോറിക്ഷയില്‍ വിദേശമദ്യം വില്‍പ്പന നടത്തി വന്നയാളെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തെക്കേക്കര മാമ്മൂട് പൊങ്ങലടി ലിജോ ഭവനില്‍ ജോണ്‍ (61) ആണ് പിടിയിലായത്.
ഇയാള്‍ സര്‍ക്കാരിന്റെ വിദേശ മദ്യഷാപ്പുകളില്‍ നിന്നും വന്‍തോതില്‍ മദ്യം വാങ്ങി സൂക്ഷിക്കുകയും ഡ്രൈഡേ ദിനങ്ങളില്‍ ഓട്ടോറിക്ഷയില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയുമായിരുന്നു. എട്ട് ലിറ്റര്‍ മദ്യം പ്രതിയില്‍ നിന്നും പോലിസ് പിടിച്ചെടുത്തു. ഓരോ കുപ്പി മദ്യത്തിനും 700 രൂപ മുതല്‍ 2000 രൂപ വരെ ഈടാക്കിയിരുന്നതായി പോലീസ് പറഞ്ഞു. മദ്യത്തില്‍ അധികവും വാങ്ങിയിരുന്നത് പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികായിരുന്നു എന്നും ഇയാള്‍ മൊഴി നല്കി. ജില്ലാ പോലിസ് മേധാവിയുടെ സേഫ് പത്തനംതിട്ട പദ്ധതിയുടെ ഭാഗമായുള്ള പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. എസ്ഐ ശ്രീജിത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ ജയരാജ്, ബിനു, വിജയകുമാര്‍ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: