കൊച്ചി: പാലാരിവട്ടം മുതല്‍ മഹാരാജാസ് കോളേജ് വരെ മെട്രോ സര്‍വീസ് തുടങ്ങുന്ന ഒക്ടോബര്‍ 3ന് യാത്ര ചെയ്യുന്നവര്‍ക്ക് കാരിക്കേച്ചറുമായി തിരികെ പോകാം. ആദ്യ യാത്രയ്ക്കൊപ്പം യാത്രക്കാരുടെ കാരിക്കേച്ചറുമായി തിരികെ പോകാന്‍ കെഎംആര്‍എല്‍ അവസരമൊരുക്കുന്നത്. കൊച്ചിയിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകളാണ് യാത്രക്കാരുടെ കാരിക്കേച്ചറുകള്‍ വരയ്ക്കുക.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ്, ലിംക്ക റെക്കോഡ്സ്, തുടങ്ങി ഒട്ടേറെ ബഹുമതികള്‍ നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി.സജീവിന്റെ നേതൃത്വത്തിലുള്ള 10 കാര്‍ട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങള്‍ വരയ്ക്കുക. ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയം സ്റ്റേഷനില്‍ ഉച്ചയക്ക് 12 മുതല്‍ 2 മണി വരെയാണ് തത്സമയ കാരിക്കേച്ചര്‍ രചന. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാധാകൃഷ്ണനാണ് പരിപാടിയുടെ കോ-ഓര്‍ഡിനേറ്റര്‍. തോമസ് ആന്റണി, രതീഷ് രവി, അന്ഞ്ചന് സതീഷ്, ഗിരീഷ് കുമാര്‍, വിനയതേജസ്വി, ഡെനിലാല്‍, സിനി ലാല്‍ ശങ്കര്‍, അനന്തു എന്നിവരും തത്സമയ കാരിക്കേച്ചര്‍ രചനയില്‍ പങ്കെടുക്കും.
ഒക്ടോബര്‍ 3ന് രാവിലെ 11ന് എറണാകുളം ടൗണ്‍ ഹാളില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പാലാരിവട്ടം- മഹാരാജാസ് മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഷനില്‍ നിന്ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ട്രെയിന്‍ യാത്രനടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: