പാലക്കാട്:ജില്ലയില്‍ കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മുതല്‍ 76.6 ഹെക്ടറോളം വരുന്ന തരിശ്നിലം വീണ്ടെടുത്ത് നെല്‍കൃഷി നടത്തി വരുന്നതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ഇതിനു പുറമെ 176 ഹെക്ടറില്‍ പദ്ധതിയുടെ ഭാഗമായി ജൈവപച്ചക്കറി കൃഷി നടത്തി വരുന്നുണ്ട്. ഒരു യൂണിറ്റില്‍ 25 എണ്ണം ഉള്‍പ്പെടുന്ന 3000ത്തോളം യൂണിറ്റ് ഗ്രോ ബാഗുകള്‍ വിതരണം ചെയ്തു.
കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 211 ഉം തൊഴിലുറപ്പ് പദ്ധതിയുടെ ആഭിമുഖ്യത്തില്‍ 2997 കിണറുകളും പദ്ധതിയുടെ ഭാഗമായി നിര്‍മാണം പൂര്‍ത്തിയാക്കി. കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 38 ഉം തൊഴിലുറപ്പിന്റെ ആഭിമുഖ്യത്തില്‍ 278 ഉം കുളങ്ങള്‍ നിര്‍മിച്ചു.ഇരു വകുപ്പുകളുടേയും ആഭിമുഖ്യത്തില്‍ 1723 കുളങ്ങള്‍ പുനരുജ്ജീവിപ്പിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുളള ക്ഷേത്രകുളങ്ങള്‍ ഉള്‍പ്പെടെയുളള പൊതുകുളങ്ങള്‍ വൃത്തിയാക്കുന്നതനുമായി 44.31 കോടിയുടെ എസ്റ്റിമേറ്റ് സര്‍ക്കാറിന് അയച്ചിട്ടുളളതായി ചെറുകിടജലസേചനവിഭാഗം എസ്കിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊതുകുളങ്ങളില്‍ ഏകദേശം 47 മില്ല്യണ്ക്യുബിക്ക് മീറ്റര്‍ ജലം സംഭരിക്കാമെന്ന് വകുപ്പ് വ്യക്തമാക്കുന്നു.
നിലവില്‍ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തില്‍ പൂക്കോട്ട്കാവ് ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക്ക് ഷ്രംഡിങ് യൂണിറ്റ് സ്ഥാപിക്കുന്നതിനുളള മെഷനറികള്‍ സ്ഥാപിച്ചതായും മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായുളള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും എഡിസി ജനറല്‍ യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: