കല്‍പ്പറ്റ:പടിഞ്ഞാറത്തറ ബാണാസുരസാഗര്‍ ഡാം പരിസരത്തുനിന്ന് 26 ചാക്ക് കറപ്പത്തോലും കുളിര്‍മാവിന്‍ തോലും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന്പേരെ അറസ്റ്റ് ചെയ്തു.കടത്താനുപയോഗിച്ച ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ശനിയാഴ്ച്ച രാത്രിയിലാണ് വാഹനപരിശോധനയ്ക്കിടെ കെഎല്‍ 10 എജി 992 നമ്പര്‍ ലോറിയില്‍ കടത്തുകയായിരുന്ന 15 ചാക്ക് കറപ്പത്തോലും 11 ചാക്ക് കുളില്മാവിന് തോലും പോലീസ് പിടികൂടിയത്.താമരശ്ശേരി അരയറ്റകുന്ന് വീട് മമ്മൂട്ടി(62), അമ്പായത്തോട് സ്വദേശികളായ തണ്ടോറ വീട്ടില്‍ പി.കെ.ബാബു(46), പുത്തന്‍വീട്ടില്‍ ലത്തീഫ്(24) എന്നിവരാണ് പിടിയിലായത്. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലെ അഡീഷ്ണല്‍ എസ്ഐ കെ.ടി.ബാബു, ഡ്രൈവര്‍ വിജയന്, ഹോംഗാര്‍ഡ് ജോസ് വര്‍ഗ്ഗീസ് എന്നിവരടങ്ങിയ സംഘമായിരുന്നു പരിശോധന നടത്തിയത്.കല്‍പ്പറ്റ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: