ആള്‍വാര്‍ : ആയുര്‍വേദ ഉത്പ്പന്ന വിപണിയിലെ വന്‍ വിജയത്തിനുശേഷം പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ടെക്സ്റ്റെയില്‍ നിര്‍മ്മാണത്തിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പതഞ്ജലിയുടെ തുണിത്തരങ്ങള്‍ വിപണിയിലെത്തുന്നതോടെ രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന വിദേശ വസ്ത്രങ്ങളോടുള്ള താത്പ്പര്യം ഇല്ലാതാകുമെന്ന് ബാബാ രാദേദേവ് അറിയിച്ചു.
ആള്‍വാറില്‍ ഗ്രാമോദ്യോഗ് എന്ന നിര്‍മാണ യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എത്നിക്, സ്പോര്‍ട്സ് വസ്ത്രങ്ങള്‍ അടക്കം വലിയവര്‍ക്കും കുട്ടികള്‍ക്കുമുള്ള എല്ലാ ഉത്പ്പന്നങ്ങളും ഗ്രാമോദ്യോഗില്‍ ഉണ്ട്.
അടുത്തിടെ പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് സിഇഒ യോഗി ബാലകൃഷ്ണന് ഇന്ത്യയിലെ പത്ത് സമ്പന്നരുടെ പട്ടികയില്‍ എട്ടാം സ്ഥാനം നേടിയിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും ഇത്തരത്തില്‍ ലഭിക്കുന്ന തുക ബാലകൃഷ്ണ പാവപ്പെട്ടവരെ സഹായിക്കുന്നതിനായാണ് ഉപയോഗിക്കുന്നത്. അല്ലാതെ ആഢംബരത്തിനല്ലെന്നും രാംദേവ് അറിയിച്ചു.
വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ താത്പ്പര്യം കുറച്ച് സ്വദേശ നിര്‍മ്മിത സാധനങ്ങളോടുള്ള താത്പ്പര്യം വര്‍ധിപ്പിക്കാനാണ് പതഞ്ജലി ലക്ഷ്യം വെയ്ക്കുന്നത്. സ്വദേശത്ത് നിര്‍മിക്കുന്ന തുണിത്തരങ്ങളുടെ വില്‍പ്പന അടുത്തു തന്നെ ആരംഭിക്കുമെന്ന് കമ്പനിയുടെ വക്താവ് എസ്. കെ. തിജര്‍വാല നേരത്തെ അറിയിച്ചിരുന്നതാണ്. ഇതിനായി 5,000 കോടി നിക്ഷേപിക്കുമെന്നും. ഈ പുതിയ സംരംഭത്തിലൂടെ മികച്ച ഗുണ നിലവാരത്തിലുള്ള ഉത്പ്പന്നങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ശ്രമിക്കുന്നത്. അതേസമയം കമ്പനിയുടെ ഔദ്യേഗിക പേരും മറ്റും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: