തിരുവനന്തപുരം: ഷാര്‍ജയില്‍ കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും ആയുര്‍വേദ പാരമ്പര്യവും അവതരിപ്പിക്കുന്ന സാംസ്കാരിക കേന്ദ്രം, ഷാര്‍ജയിലെ മലയാളികള്‍ക്ക് താങ്ങാവുന്ന വിലയില്‍ ഭവനസമുച്ചയങ്ങള്‍, എഞ്ചിനീയറിംഗ് കോളേജും മെഡിക്കല്‍ കോളേജും പബ്ലിക് സ്കൂളും ഉള്‍െപ്പടെ ആഗോള നിലവാരമുളള വിദ്യാഭ്യാസ കേന്ദ്രം എന്നീ പദ്ധതികള്‍ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ സജീവമായ പരിശോധനയില്‍. ഇത് സംബന്ധിച്ച് ഉടന്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് ഷാര്‍ജ ഭരണാധികാരിയും മുഖ്യമന്ത്രി പിണറായി വിജയനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
കേരളത്തില്‍ അറബി പഠനത്തിനും ഗവേഷണത്തിനുമുളള ഉന്നതവിദ്യാഭ്യാസ കേന്ദ്രം ഷാര്‍ജ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രിയുമായി നേരിട്ടു നടത്തിയ ചര്‍ച്ചയില്‍ സുല്‍ത്താന്‍ പറഞ്ഞു. വിദേശത്ത് ജോലി തേടുന്ന കേരളത്തിലെ യുവജനങ്ങളുടെ തൊഴില്‍പരമായ കഴിവും വൈദ്ഗധ്യവും വര്‍ധിപ്പിക്കുന്നതിന്, പ്രത്യേകിച്ച് നഴ്സിംഗ് മേഖലയില്‍ നൈപുണ്യവികസന കേന്ദ്രങ്ങളുടെ ശൃംഖലയുണ്ടാക്കണമെന്ന ആശയം ശൈഖ് സുല്‍ത്താന്‍ മുന്നോട്ടുവച്ചു. ഷാര്‍ജയില്‍ ജോലിക്കു പോകുന്നവര്‍ക്ക് കേരളത്തില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് ലഭ്യമാക്കുന്നതിനുളള മുഖ്യമന്ത്രിയുടെ നിര്‍ദേശം ഷാര്‍ജ ഭരണാധികാരി തത്ത്വത്തില്‍ അംഗീകരിച്ചു. യുഎഇ നിയമങ്ങളുടെയും അന്താരാഷ്ട്രനിയമങ്ങളുടെയും അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ ടെസ്റ്റ് ഷാര്‍ജ അധികാരികള്‍ കേരളത്തില്‍ നടത്തും.
തന്റെ കൊട്ടാരത്തില്‍ ജോലി ചെയ്യുന്നവര്‍ക്കുളള ക്ഷേമകാര്യങ്ങള്‍ ഷാര്‍ജയില്‍ ജോലിചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ലഭ്യമാക്കാനുളള ആഗ്രഹവും അതനുസരിച്ച് ഉത്തരവ് പുറപ്പെടുവിക്കാനുളള താല്പര്യവും മന്ത്രിമാരുമായുളള ചര്‍ച്ചയില്‍ ശൈഖ് സുല്‍ത്താന്‍ പങ്കുവെച്ചു. ഈ നിര്‍ണായക തീരുമാനം ഷാര്‍ജയില്‍ ജോലിചെയ്യുന്ന വലിയവിഭാഗം കേരളീയര്‍ക്ക് പ്രയോജനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: