കൊച്ചി: സംസ്ഥാനത്തെ തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന്ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് ഡോ. വി. കെ. രാമചന്ദ്രന്. അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളയുടെ വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തോട്ടം മേഖലയുടെ വളര്‍ച്ചക്ക് എല്ലാ സഹായവും അദ്ദേഹം ഉറപ്പുനല്‍കി. തോട്ടങ്ങളില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കണമെന്നും പുനര്‍കൃഷിക്കുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസോസിയേഷന് ഓഫ് പ്ലാന്റേഴ്സ് ഓഫ് കേരളയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പോബ്സ് ഗ്രൂപ് ഓഫ് കമ്പനി ഡയറക്ടര്‍ തോമസ് ജേക്കബ്ബ് ചെയര്‍മാനായി തുടരും. കണ്ണന് ദേവന് ഹില്‍സ് പ്ലാന്റേഷന് കമ്പനി ജനറല്‍ മാനേജര്‍ ബി. പി കരിയപ്പയാണ് വൈസ്ചെയര്‍മാന്‍.
പ്ലാന്റേഷന് രംഗത്ത ്ജൈവകൃഷിരീതി വ്യാപകമാക്കിയതില്‍ നിര്ണയകപങ്ക് വഹിച്ച വ്യക്തിയാണ് തോമസ്ജേക്കബ്ബ്. 25 വര്ഷമായിപ്ലാന്റേഷന് രംഗത്ത്പ്രവര്‍ത്തിക്കുന്ന കരിയപ്പ കണ്ണന് ദേവന് പ്ലാന്റേഴ്സ് അസോസിയേഷന് ചെയര്മാന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: