തിരുവല്ല: നവരാത്രി ആഘോഷങ്ങള്‍ക്ക് നാളെ സമാപനമാകും.നിരണം കണ്ണശപറമ്പിലും തൃക്കപാലേശ്വരം ക്ഷേത്രത്തിലും പൂജയെടുപ്പ് ചടങ്ങുകള്‍ രാവിലെ 7 മുതല്‍ നടക്കും ചാലാപ്പള്ളി വലിയകുന്നം അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തില്‍ 30 വരെ ഭാഗവത നവാഹയജ്ഞം നടക്കും. സ്വാമി വിജയബോധാനന്ദ തീര്‍ഥപാദര്‍ (വാഴൂര്‍ തീര്‍ഥപാദാശ്രമം) യജ്ഞാചാര്യനും എം.കെ. മുരളീധരന് മാടാംപൊയ്കയില്, എം.പി. പുഷ്പകുമാര്‍ മൂക്കല്ലുംപുറത്ത് എന്നിവര്‍ യജ്ഞപൗരാണികരും വാളാര്പള്ളി ഇല്ലം വിഷ്ണു നമ്പൂതിരി യജ്ഞഹോതാവുമാണ്.
ഏഴിന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, ഒന്നിന് പ്രസാദമൂട്ട് എന്നിവ നടക്കും. ഇന്ന് രാവിലെ 10ന് ഗായത്രിഹോമം, വിജയദശമിദിനമായ 30ന് രാവിലെ 7.30ന് വിദ്യാരംഭം. റിട്ട. സംസ്കൃത അധ്യാപിക എ.ആര്. കമലമ്മ നേതൃത്വം നല്‍കും. എട്ടിന് വിജയദശമി നൃത്ത–സംഗീതോത്സവം. വെച്ചൂച്ചിറ കുന്നം ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷം വ്യാഴാഴ്ച തുടങ്ങും. എല്ലാ ദിവസവും രാവിലെ വിശേഷാല്‍ പൂജ, ദേവീഭാഗവത പാരായണം, രാത്രി ഏഴിന് ഭജന, 30ന് രാവിലെ ഏഴിന് പൂജയെടുപ്പ്, വിദ്യാരംഭം, വൈകീട്ട് 6.30ന് പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കും.രാജീവ് ഗാന്ധി കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ 30ന് 8.30ന് മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പിന്റെ ജന്മഗൃഹമായ ചെറുകാട്ട് മഠത്തില്‍ വിദ്യാരംഭം നടത്തും. സാഹിത്യ അക്കാദമി മുന്‍ അംഗം പ്രഫ. ടോണി മാത്യു അധ്യാപക വേദി സംസ്ഥാന കണ്‍വീനര്‍ സി.ആര്. കൃഷ്ണക്കുറുപ്പ്, പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ എം. ജോസ് പോള്‍ എന്നിവര്‍ ആദ്യാക്ഷരം എഴുതിക്കും. ഫോണ്‍: 9447207342.പരുമല വലിയപനയന്നാര്കാവില് പൂജയെടുപ്പ് നാളെ നടക്കും.
പുല്ലാട് കുറുങ്ങഴക്കാവ് ധര്‍മശാസ്താക്ഷേത്രത്തിലെ നവരാത്രി ഉത്സവം 30 വരെ നടക്കും. 30ന് രാവിലെ ആറിന് ഉഷഃപൂജ, എട്ടിന് പൂജയെടുപ്പ്, 8.30ന് വിദ്യാരംഭം, 12.30ന് പന്തിരുനാഴി വഴിപാട്, വൈകീട്ട് ഏഴിന് സംഗീതാര്‍ച്ചന മുന്‍ എം.എല്‍.എ. മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്യും. 9.30ന് അന്നദാനം നടക്കും.
യമ്മര്‍കുളങ്ങര ഗണപതിക്ഷേത്രത്തില്‍ നവരാത്രിയോട് അനുബന്ധിച്ചുള്ള വേദജപത്തിന് നാളെ സമാപ നമാകും.മേല്ശാന്തിവാഴേമഠം നാരായണന് നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും.കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി നാളെ സമാപിക്കും. രാവിലെ എട്ടിന് പൂജയെടുക്കും. വിദ്യാരംഭവും നടക്കും. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും. ആതുരസഹായ വിതരണവും നടക്കുംറാന്നിസംസ്കൃതി സാംസ്കാരികവേദിയുടെ നവരാത്രി നൃത്ത സംഗീതോത്സവം നാളെ സമാപിക്കുംഒന്പതാം ദിവസം അഞ്ചിനു സമാപന സമ്മേളനം തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും. എം.ആര്. രാജശേഖരന് നായര്‍ അധ്യക്ഷത വഹിക്കും. ഏഴിന് സംഗീതസദസ്സ്. 30നു രാവിലെ എട്ടിന് ദേവീസ്തുതികള്‍, പൂജയെടുപ്പ്, എന്നിവ നടക്കും. ക്ഷേത്രം റാന്നി സംസ്കൃതി സാംസ്കാരികവേദിയുടെ നവരാത്രി നൃത്ത സംഗീതോത്സവം നാളെ സമാപിക്കുംഒന്പതാം ദിവസം അഞ്ചിനു സമാപന സമ്മേളനം തഹസില്‍ദാര്‍ കെ.വി. രാധാകൃഷ്ണന് നായര്‍ ഉദ്ഘാടനം ചെയ്യും. എം.ആര്. രാജശേഖരന് നായര്‍ അധ്യക്ഷത വഹിക്കും. ഏഴിന് സംഗീതസദസ്സ്. 30നു രാവിലെ എട്ടിന് ദേവീസ്തുതികള്‍, പൂജയെടുപ്പ്, നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: