പാലക്കാട്:മീസല്‍സ് (അഞ്ചാം പനി)-റൂബെല്ല രോഗങ്ങള്‍ക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്രചാരണറാലി നടത്തി. ടൗണ്‍ഹാളില്‍ നിന്ന് ആരംഭിച്ച് കോട്ടമൈതാനം ചുറ്റിയ പ്രചാരണറാലി എ.എസ്.പി.പൂങ്കുഴലി റാലി ഫ്ളാഗ് ഓഫ് ചെയ്തു.
ഗവ.മോയന്‍സ് ഗേള്‍സ് ഹൈസ്കൂള്‍, ബി.ഇ.എം.ഹൈസ്കൂള്‍, പി.എം.ജി.ഹൈസ്കൂള്‍, ഗവ.നഴ്സിങ് കോളെജ്, കരുണാ നഴ്സിങ് കോളെജ്, ക്രസന്റ് നഴ്സിങ് കോളെജ് എന്നിവിടങ്ങളിലെ സ്റ്റുഡന്റ് പൊലിസ് കെഡറ്റ്സ് ,ജൂനിയര്‍ റെഡ്ക്രോസ് , സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് അംഗങ്ങള്‍ ജാഥയില്‍ പങ്കെടുത്തു. കൊപ്പം ലയണ്‍സ് സ്കൂളിലെ ബാന്‍ഡ് വാദ്യം,വിക്ടോറിയ കോളെജ് എന്‍.എസ്.എസ്. യൂനിറ്റ് അവതരിപ്പിച്ച ഫ്ളാഷ് മോബ് എന്നിവ പ്രചാരണ റാലിക്ക് മിഴിവേകി. റാലിയില്‍ ലോകാരോഗ്യ സംഘടന, യൂനിസെഫ് പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: