കൂറ്റനാട്:കൂറ്റനാട് പെരുമ്പിലാവ് പാതയില്‍ പൈപ്പ് പൊട്ടലും ഗതാഗതക്കുരുക്കും തുടര്‍ക്കഥയാകുന്നു.തൃത്താല വെള്ളിയാങ്കല്ലില്‍ നിന്ന് പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയിലേക്ക് വെളളം കൊണ്ടുപോകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടുന്നതാണ് അടുത്ത കാലങ്ങളിലായി പാതയില്‍ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത്.
ഇന്നലെ രാവിലെ 11 മണിയോടെ പെരുമ്പിലാവ് അറക്കല്‍ സ്കൂളിന് സമീപം 700 അയണ്‍ കാസ്റ്റിങ്ങ് പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കും തൊട്ടടുത്ത വീടുകളില്‍ വെള്ളം നിറയുകയും ചെയ്തു. പെരുമ്പിലാവ് കാളിയത്ത് നദീറയുടെ വീട്ടിലാണ് വെള്ളം കയറിയത്. ഇതേ തുടര്‍ന്ന് നിരവധി നാശനഷ്ടങ്ങള്‍ ഉണ്ടായി.
വെള്ളത്തിന്റെ ഒഴുക്കില്‍ വീടിന്റെ മുകളിലേക്ക് ചെളിവെള്ളം തെറിക്കുകയും മുറ്റത്ത് കൂട്ടിയിട്ടിരുന്ന മുന്നൂറിലധികം നാളികേരങ്ങളും മറ്റും അടുത്തുള്ള തോട്ടിലേക്ക് ഒലിച്ചുപോയി.റോഡിന്റെ മുക്കാല്‍ ഭാഗവും തകര്‍ന്നു. പ്രദേശത്ത് ജലവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നലെ വൈകിട്ടും തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: