ചിറ്റൂര്‍:കിഴക്കന്‍ മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എരുത്തേമ്പതി വടകരപ്പതി പഞ്ചായത്തുകളിലെ നാട്ടുകാര്‍ ഉപരോധവുമായി രംഗത്ത്.എരുത്തേമ്പതി പഞ്ചായത്ത് ഓഫീസും, വടകരപ്പതിയില്‍ റോഡുമാണ് ഉപരോധിച്ചത്.
എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡ് കൗണ്ടന്‍കളം, അയ്യമാര്കാലായി, രാജിവ് കോളനി എന്നീ സ്ഥലങ്ങളില്‍ കുടിവെള്ളം എത്തിയിട്ട് 25 ദിവസമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിതയുടെ നേതൃത്വത്തില്‍ സ്ത്രികളും കുട്ടികളുമടക്കം പഞ്ചായത്ത് പ്രസിഡന്റിനെ ഉപരോധിക്കുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പൊന്‍ രാജുമായി ചര്‍ച്ച നടത്തി. കുന്നംകാട്ടുപതി കുടിവെള്ള പദ്ധതിയില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വൈകുന്നേരം ആറ് മണിക്കുള്ളില്‍ കുടിവെള്ളം എത്തിക്കുമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു.നേതാക്കളായ പി. ലോകനാഥന്, ഉണ്ണികണ്ണന്, എസ്. ജ്ഞാനകുമാര്‍, മധു, സരസ്വതി, രാധാകൃഷ്ണന് നേതൃത്വം നല്കി.
വടകരപ്പതി ഗ്രാമപഞ്ചായത്തിലെ നാലാം വാര്ഡില്കിണര്പ്പളളം ,മുന്സിഫ്ചള്ള, ബാബാജി നഗര്‍ ഉള്‍പ്പെടുന്ന 300 കുടുംബങ്ങള്‍ക്ക് ഒരുമാസമായി കുടിവെള്ളം ലഭിച്ചിട്ട്. ലോറി വെള്ളം നിലച്ചിട്ട് ഒരു മാസമായി. പൈപ്പ് വെള്ളത്തെ ആശയിച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ 25 ദിവസമായി അതും നിലച്ചിരിക്കുകയാണ് .ഇതേ ആവശ്യമുന്നയിച്ച് കഴിഞ്ഞ 24ന് റോഡുപരോധിക്കുകയും തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി ചര്‍ച്ച നടത്തി രണ്ടു ദിവസത്തിനകം വെള്ളമെത്തിക്കുമെന്നുപറഞ്ഞതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. തുടര്‍ന്ന് അന്ന് വൈകുന്നേരം ടാങ്കര്‍ ലോറിയില്‍ വെള്ളമെത്തിച്ചെങ്കിലും പിന്നീട് തുടര്‍ നടപടികള്‍ സ്വീകരിക്കാത്തതിനാലാണ് ജനങ്ങള്‍ വീണ്ടും കിണര്‍ പള്ളം റോഡ ്ഉപരോധിച്ചത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അവധിയിലായതിനാല്‍ വൈസ് പ്രസിഡന്റ് അനില്ക്കുമാറുമായി ചര്‍ച്ച നടത്തി. ലോറി വെള്ളം നല്‍കാം എന്ന് ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: