കോഴിക്കോട്: ബാങ്ക് ഗ്യാരന്റി നല്‍കാത്തതിന്റെ പേരില്‍ പുറത്താക്കിയ 33 എംബിബിഎസ് വിദ്യാര്‍ഥികളെ മലബാര്‍ മെഡിക്കല്‍ കോളജ് തിരിച്ചെടുത്തു. ഇന്നലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ കോളജിലേക്ക് മാര്‍ച്ച് നടത്തുകയും പ്രിന്‍സിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്നാണ് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ധാരണയായത്.
വിദ്യാര്‍ഥി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ബാങ്ക് ഗ്യാരന്റി ആവശ്യപ്പെടില്ലെന്ന തീരുമാനത്തില്‍ മാനേജ്മെന്റ് എത്തിയത്.
ബാങ്ക് ഗ്യാരന്റി ആവശ്യപ്പെട്ട് ഇനി ഒരു വിദ്യാര്‍ഥിയെയും കോളജില്‍ നിന്ന് പുറത്താക്കില്ലെന്ന് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.വി. നാരായണന് വിദ്യാര്‍ഥി നേതാക്കള്‍ക്ക് രേഖാമൂലം ഉറപ്പു നല്കി. എബിവിപി, എസ്എഫ്ഐ, കെഎസ് യു, എംഎസ്എഫ്, യുവമോര്‍ച്ച എന്നീ സംഘടനകളാണ് കോളജിലേക്ക് മാര്‍ച്ച് നടത്തിയത്.
എബിവിപി നടത്തിയ പ്രതിഷേധ മാര്‍ച്ചിന് ദേശീയ നിര്‍വാഹകസമിതി അംഗം വരുണ്‍ പ്രസാദ്, ജില്ലാകണ്‍വീനര്‍ ടി.കെ. അമല്‍ രാജ്, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി. യുവമോര്‍ച്ച മാര്‍ച്ചിന് സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി ഇ. ഷാലു, രഞ്ജിത്ത് പൂനത്ത് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: