കാക്കനാട് : അംഗീകാരമില്ലാത്ത സ്കൂളുകള്‍ അടച്ചു പൂട്ടാന്‍ വീണ്ടും നടപടി തുടങ്ങി.സ്കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മരുവിപ്പിച്ചിരുന്ന നടപടികളാണ് വീണ്ടും തുടങ്ങുന്നത്. ജില്ലയിലെ അനധീകൃത സ്കൂളുകളുടെ കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്. സംസ്ഥാന പാഠ്യപദ്ധതി പ്രകാരം ജില്ലയില്‍ അംഗീകാരമില്ലാത്ത 39 സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നത്്.
അതെസമയം സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കാര്യത്തില്‍ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. എല്ലാ സിലബസിലും പെടുന്ന 50 മുതല്‍ 75 വരെ സ്കൂളുകള്‍ അംഗീകാരമില്ലത്തതാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. അംഗീകാരമില്ലാത്ത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളുടെ കാര്യത്തില്‍ അശയകുഴപ്പം മാറിയിട്ടില്ല. വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലില്ലാത്ത സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കെതിരെ നിയമപരമായി നടപടിയെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ തുടക്കം മുതല്‍.
ഈ അധ്യായ വര്‍ഷം തുടങ്ങുന്നതിന് മുമ്പ് അംഗീകാരമില്ലാത്ത സ്കൂളുകളുടെ വിശദമായ വിവരം ശേഖരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധ്യായ വര്‍ഷം തുടങ്ങിയ ശേഷം അനധികൃത സ്കൂളുകളുടെ അടച്ചു പൂട്ടല്‍ നടപടികള്‍ പ്രായോഗികമാകില്ലെന്ന നിലപാടിലാണ്് ജില്ല വിദ്യാഭ്യാസ വകുപ്പ്് അധികൃതര്‍. അനധികൃത സ്കൂളുകളുകള്ക്കെതിരെ നടപടിയെടുത്താല്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ തല്കാലം നടപടികള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാല്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതോടെയാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകുന്നത്.
അനധികൃത സ്കൂളുകളില്‍ വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്ന ശേഷം ആരംഭിച്ചവയ്ക്കാണ് അടച്ചുപൂട്ടല്‍ നോട്ടിസ് നല്‍കുക. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഒരു ലക്ഷം രൂപവരെ പിഴ ഈടാക്കാം. തുടര്‍ന്നും നിയമം ലംഘിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാം. സര്‍ക്കാര്‍ കടുത്ത നിലപാടിലേക്കു നീങ്ങിയാല്‍ ഇത്തരം സ്കൂളുകള്‍ക്കെതിരെ പൊലീസ് കേസ് ഉള്‍പ്പെടെയുള്ളവ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ്് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: