കൊച്ചി: പൊറ്റക്കുഴി പള്ളി വിശുദ്ധ കൊച്ചുത്രേസ്യയുടെ ദര്‍ശന തിരുനാള്‍ നാളെ ആരംഭിക്കും. വൈകിട്ട് 5.30 ന് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ കൊടിയേറ്റും. പൊന്തിഫിക്കല്‍ ദിവ്യബലിയില്‍ ഫാ. യേശുദാസ് പഴമ്പിള്ളി പ്രസംഗിക്കും.
28 ന് വൈകിട്ട് 5.30ന് ഫാ. ഫ്രാന്‍സീസ് സേവ്യര്‍ താന്നിക്കാപ്പിള്ളിയുടെ മുഖ്യകാര്‍മികത്വത്തില്‍ ലത്തീന്‍ ഭാഷയില്‍ ദിവ്യബലി. ഫാ. വിപിന്‍ വേലിക്കകത്ത് പ്രസംഗിക്കും. 29ന് ഫാ. എബിജിന്‍ അറയ്ക്കല്‍, 30 ന് മോണ്‍. മാത്യു ഇലഞ്ഞിമിറ്റം എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി.
സമാപന ദിവസമായ ഒക്ടോബര്‍ ഒന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദിവ്യബലി അര്‍പ്പിക്കും. ഫാ. വിപിന്‍ ചൂതംപറമ്പില്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ചിന് ഫാ. ഡോ. ഹെന്റിപട്ടരുമഠത്തിലിന്റെ നേതൃത്വത്തില്‍ ദിവ്യബലി.
ഒക്ടോബര്‍ എട്ടിന് എട്ടാം തിരുനാളും 15ന് കൊച്ചുത്രേസ്യായുടെ വിശുദ്ധ മാതാപിതാക്കളുടെ ഊട്ടുതിരുനാളും ആഘോഷിക്കും. വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, പ്രസുദേന്തി ആന്റണി ജോമോന്, റോക്സന്‍ എ.ജി. എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: