കല്പറ്റ: നഗരസഭയും ഐസിഡിഎസും ചേര്‍ന്ന് നഗരസഭയിലെ 27 അങ്കണവാടികളിലെ6 മാസം മുതല്‍ 3വയസ്സുവരെയുള്ള അമൃതം പൊടി വാങ്ങുന്ന കുട്ടികളുടെ അമ്മമാരുടെ മുനിസിപ്പല്‍ തല പാചക മത്സരം സംഘടിപ്പിച്ചു. അമൃതം പൊടി കൊണ്ട് ഉണ്ടാക്കുന്ന പാചക മത്സരം നഗരസഭ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന് കുട്ടി ഉദ്ഘാടനം ചെയതു. വൈസ് ചെയര്മാന് പി.പി. ആലി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയര്മാന് എ.പി.ഹമീദ് മുഖ്യ പ്രഭാഷണം നടത്തി. ബിന്ദു ജോസ്, സനിത ജഗതീഷ്, കെ.കെ.കുഞ്ഞമ്മദ്, ആയിഷ പള്ളിയാല്‍, എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് നടന്ന മത്സരത്തില്‍ മധുര പലഹാര വിഭാഗത്തില്‍ ഗൂഡലായി അങ്കണവാടിയേയും ആവിയില്‍ വേവിച്ച പലഹാരത്തിന് അമ്പിലേരി അങ്കണവാടിയേയും ഒന്നാം സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സമ്മാനദാനവും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: