പനമരം:സ്വകാര്യ ടൂറിസ്റ്റ് ട്രാവല്‍സ് നിയന്ത്രണം വിട്ട് റോഡരുകിലെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ബംഗളൂരുവില്‍ നിന്ന് എറണാകുളം സര്‍വ്വീസ് നടത്തുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പനമരം കൈതക്കല്‍ ഡിപ്പോ മുക്കില്‍ ശനിയാഴ്ച രാവിലെ നാലരയോടെ ആയിരുന്നു അപകടം. എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തിറങ്ങാനുള്ള ശ്രമത്തിനിടെ എര്‍ണാകുളം സ്വദേശിനിയായ റിഹാനത്തിന് കൈക്ക് നിസാര പരുക്കേറ്റു. ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ തേടി. ബസ്സില്‍ 30 ഓളം യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും മറ്റാര്‍ക്കും തന്നെ പരുക്കില്ല. ഭാഗ്യത്തിനാണ് വന്‍ അപകടം ഒഴിവായത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. നിയന്ത്രണം വിട്ട ബസ്സ് റോഡരികിലെ മരത്തിലിടിച്ച ശേഷം സമീപത്തെ സ്വകാര്യ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: