ഓമല്ലൂര്‍: ഒരു ദശകത്തോളം തരിശായി കിടന്ന ഓമല്ലൂര്‍ പഞ്ചായത്തിലെ പടിഞ്ഞാറെ മുണ്ടകന്‍ പാടത്തെ കതിരണിയിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ഓമല്ലൂര്‍ കുരിശ് ജംഗ്ഷനു സമീപമുള്ള പാടത്ത് ഞാറുനട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീത വിജയന് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ.ഇന്ദിരാദേവിയുടെ അധ്യക്ഷതവഹിച്ചു.
ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ പാടത്ത് തരിശായി കിടന്ന 25 ഏക്കര്‍ നിലത്തിലാണ് ഓമല്ലൂര്‍ പടിഞ്ഞാറെ മുണ്ടകന്‍ നെല്‍കൃഷി വികസന സംഘത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും പത്തനംതിട്ട സെന്‍ട്രല്‍ റോട്ടറി ക്ലബിന്റെയും കൃഷി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ കൃഷിയിറക്കുന്നത്. നിലമൊരുക്കുന്നതിന് രണ്ടര ലക്ഷം രൂപ നെല്‍കൃഷി വികസന സംഘവും റോട്ടറി ക്ലബും ചെലവഴിച്ചു. നെല്‍കൃഷിയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക ഗ്രാമബ്ലോക്ക് പഞ്ചായത്തുകളും കൃഷി വകുപ്പും നല്‍കും. പൂര്‍ണമായും ജൈവ രീതിയില്‍ നെല്ല് വിളയിപ്പിച്ചെടുക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്തിലുള്ള എല്ലാ പാടശേഖരങ്ങളിലും കൃഷിയിറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: