പാലക്കാട്:അട്ടപ്പാടിയില്‍ നിന്ന് പിടികൂടിയ മാവോയിസ്റ്റ് പ്രവര്ത്തകന് കാളിദാസനെ(57) അഞ്ചു ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് വിട്ട് തരണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ച് ഉത്തരവായത്. വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് പുതൂര്‍ പഞ്ചായത്തിലെ മൂലക്കൊമ്പ് ഊരിനടുത്ത് വെച്ചാണ് അഗളി ഡിവൈഎസ്പി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാളിദാസിനെ കസ്റ്റഡിയിലെടുത്തത്. ഭക്ഷണം ശേഖരിക്കുന്നതിനായി കാളിദാസടങ്ങുന്ന സംഘം ആറംഗ സംഘം ഊരിലെത്തിയത.്
പോലീസിനെ കണ്ട് മറ്റുള്ളവര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ കാലിന് പരുക്കേറ്റ് അവശനിലായിലായിരുന്ന കാളിദാസനെ പോലീസ് പിടികൂടുകയായിരുന്നുവെന്നാണ് പറയുന്നു. അതേസമയം, കീഴടങ്ങാന്‍ തയാറായി എത്തിയതായിരുന്നു ഇയാളെന്നും വിവരമുണ്ട്.
പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍ പുറത്തിറക്കിയ പട്ടിയില്‍ ഉള്‍പ്പെട്ടയാളാണ് മധുര പരമകുടി സ്വദേശി കാളിദാസ് ഇയാള്‍ വയനാട്, മണ്ണാര്‍ക്കാട്, അട്ടപ്പാടി എന്നിവിടങ്ങള്‍ കേന്ദ്രമാക്കി സമീപകലാത്ത് പ്രവൃത്തിച്ചിരുന്നതായാണ് വിവരം.
ശിരുവാണി ദളത്തിന്റെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്. കളളക്കരയില് നിന്നും പിടിയിലാകുമ്പോള്‍ തോക്ക്, ആറു വെടിയുണ്ടകള്‍, ലാപ്പ് ടോപ്പ് എന്നിവ ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നതായി പോലീസ് കോടതിയെ അറിയിച്ചു. ഷോളയൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ കളളക്കരയില് നിന്നും ഇയാളെ അറസ്റ്റുചെയ്തതായാണ് രേഖകള്‍. എന്നാല്‍ കീഴാടങ്ങാന് സന്നദ്ധത അറിയിച്ച കാളിദാസിനെ പോലീസ് പിടികൂടുകയായിരുന്നതായാണ് വിവരം.
ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് പ്രത്യേക ദൂതന് വഴി കീഴടങ്ങാനുളള താല്പര്യം കൈമാറുകയായിരുന്നുവത്രെ. സഹപ്രവര്‍ത്തകരില്‍ ചിലര്‍ സമീപകാലത്ത് കീഴടങ്ങിയതും കാളിദാസിനെ പുതിയ സമീപനം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചതായാണ് വിവരം.
കണ്ണൂരില്‍ ക്വാറിക്കെതിരായ അക്രമം അടക്കം നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ടിട്ടുളള കാളിദാസിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: