കല്‍പ്പറ്റ: ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് മാനന്തവാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ക്ഷേമ നിധി ഓഫീസില്‍ സ്ഥിരമായി ഓഫീസറെ നിയമിച്ച് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് മോഹന്‍ ദാസ് പുല്‍പ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രജനി സതീഷ് അധ്യക്ഷത വഹിച്ചു. ഷാഹിദ അലി, ലിജി സാജു, വി.പി.വിജയന്, എം.ടി. ഷീജ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: