കല്‍പ്പറ്റ: ചുരം ബദല്‍ റോഡിന്റെ ആവശ്യകത അധികാരികള്‍ മനസ്സിലാക്കണമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി.
കാലവര്‍ഷം കനത്തതോടെ താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗത സൗകര്യം തടസ്സപ്പെട്ടത് വയനാടിനെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാക്കി. ആധുനിക ചികിത്സാസൗകര്യങ്ങ ള്‍ ഇല്ലാത്തത്തതിനാല്‍ വിദഗദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കുന്ന വയനാട്ടുകാര്‍ക്ക് ചുരത്തില്‍ എന്നുമുണ്ടാകുന്ന ഗതഗതാതടസ്സം മൂലം നിരവധി മനുഷ്യ ജീവനുകള്‍ നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.
ചുരമില്ലാത്ത പൂഴിത്തോട് റോഡിന്റെ പണി പകുതിയിലധികം തീര്‍ന്നെങ്കിലും അധികാരികളുടെ പിടിപ്പുകേട്മൂലം പൂര്‍ത്തികരിക്കാ ന് സാധിച്ചില്ല. റോഡ് പ്രവൃ ത്തിപൂര്ത്തീകരിക്കണമെന്നാവശ്യപ്പെട്ട് പടിഞ്ഞാറത്തറ കാപ്പിക്കളത്തില്‍ ജനകീയ സമരം ആരംഭിച്ചിട്ട് നാളുകളേറയായി. സ്ഥലം എംഎല്‍എയുടെ നിരുത്തരവാദിത്വം ഇനിയും തുടര്‍ന്നാല്‍ വയനാട് തീര്‍ത്തും ഒറ്റപ്പെടുമെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.
യോഗത്തില്‍ ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്.ബാലകൃഷണന്, ടി.എം.സുബിഷ്, എം.പി.സുകുമാരന്‍, വി.കെ.ശിവദാസന്‍, കെ.അനന്തന്, കെ.എം ഹരീന്ദ്രന്‍, എം.കെ.രാമദാസ്, വി.പി.സത്യന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: