കോഴഞ്ചേരി: സിപിഐ കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ സിപിഎം രംഗത്ത് . കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് സിപിഎം പ്രവര്‍ത്തകയും വൈസ് പ്രസിഡന്റ് സിപിഐക്കാരനുമാണ്. കഴിഞ്ഞ ദിവസം കേശവന് സ്ക്വയറിന് സമീപം നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തങ്ങളുടെ നിവേദനത്തെതുടര്ന്നാണെന്ന് മൊബൈല്‍ മുഖേന പ്രചരിപ്പിക്കുവാന്‍ സിപിഐക്കാരനായ വൈസ് പ്രസിഡന്റ് ശ്രമിച്ചിരുന്നു. ഇതിനെതിരെ സിപിഎം പ്രാദേശിക നേതാക്കള്‍ പത്രസമ്മേളനവുമായി രംഗത്തെത്തി. കോഴഞ്ചേരി പഞ്ചായത്ത് ഭരണ സമിതി നിലവില്‍ വന്ന ദിവസം മുതല്‍ ഭരണത്തെ സംബന്ധിച്ച് സിപിഎം സിപഐ തര്‍ക്കം നിലനില്‍ക്കുകയാണ്. സിപിഐക്കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ അവകാശവാദം അടിസ്ഥാന രഹിതമാണെന്നാണ് സിപിഎം പറയുന്നത്. പഞ്ചായത്ത് കമ്മറ്റിയില്‍ തീരുമാനമെടുക്കുകയോ ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയോ ചെയ്തിട്ടില്ലെന്ന ആരോപണവുമായിട്ടാണ് സിപിഎം ഭാരവാഹികള്‍ സിപിഐക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. കോഴഞ്ചേരി കേശവന് സ്ക്വയറിന്റെ സമീപത്തെ നിര്‍മ്മാണങ്ങളുടെ പിതൃത്വത്തെ ചൊല്ലി സിപിഎമ്മും, സിപിഐയും പരസ്പര വാദങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: