പട്ടാമ്പി:പട്ടാമ്പി-പുലാമന്തോള്‍ റോഡ് തകര്‍ന്നതിന് മുന്‍ എംഎല്‍എയും നിലവിലുള്ള എംഎല്‍എയുമാണ് കാരണക്കാരെന്നാരോപിച്ച് ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാതാളയാത്ര നടത്തി.
മുന്‍ എംഎല്‍എ സി.പി.മുഹമ്മദിന്റെ വീട്ടുപടിക്കലില്‍ നിന്നാരംഭിച്ച യാത്ര പാതാളയാത്ര നിലവിലെ എംഎല്‍എ മുഹമ്മദ് മുഹസിന്റെ ഓഫീസിനു മുന്നില്‍ സമാപിച്ചു.ബിജെപി ദേശീയ സമിതി അംഗം വി.രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് മുഹസിന് എംഎല്‍എയുടെ ഓഫീസിനു മുന്നില്‍ നടന്ന സമാപന സമ്മേളനം മധ്യമേഖല പ്രസിഡന്റ് അഡ്വ.നാരായണന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡണ്ട് കെ.എം.ഹരിദാസ്,പൂക്കാട്ടിരി ബാബു,എം.പി.മുരളിധരന്,ഗോപിനാഥ്,വി.തങ്കമോഹനന്‍,ടി.രാജന്,രാജരാജന്,സുനില്‍കുമാര്‍,പി.ടി.വേണുഗോപാല്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: