കല്‍പ്പറ്റ : ബസ്സില്‍ യാത്രക്കാരിയുടെ പേഴ്സ് മോഷ്ടിക്കുകയും മാലപൊട്ടിക്കാന്‍ ശ്രമിക്കുകയും ചെയ്ത നാടോടികളായ യുവതികള്‍ പിടിയില്‍. അഞ്ജലി(30), മേരി(35) എന്നിവരെയാണ് കല്‍പ്പറ്റ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പകല്‍ പതിനൊന്നോടെ കല്പ്പറ്റയില്നിന്നുമാണ് ഇവര്‍ പിടിയിലായത്. മാനന്തവാടിയില്‍നിന്നും കല്‍പ്പറ്റയിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സിലെ യാത്രക്കാരിയുടെ പേഴ്സാണ് മോഷ്ടിച്ചത്. മാല പൊട്ടിക്കുന്നതിനിടയിലാണ് പിടിയിലയാത്. മാനന്തവാടി നാലാംമൈലില്‍ നിന്നും കയറിയ സരസമ്മയുടെ പേഴ്സാണ് മോഷ്ടിച്ചത്. ജൈത്ര ടാക്കീസ് സ്റ്റോപ്പ് എത്തുന്ന സമയം ഇവര്‍ മാലപൊട്ടിക്കുന്നത് മനസിലാക്കി സരസമ്മ ബഹളം വെച്ചതോടെ യാത്രക്കാരും കണ്ടക്ടറും ചേര്‍ന്ന് ഇവരെ പിടികൂടി. പൊലീസിന്റെ പരിശോധനയില്‍ സരസമ്മയുടെ പേഴ്സും പണവും ഇവരില്‍ നിന്നും കണ്ടെടുത്തു. തമിഴ് സംസാരിക്കുന്ന യുവതികള്‍ പാലക്കാട്ടുകാരാണെന്ന് പൊലീസ് പറഞ്ഞു. ജില്ലയില്‍ ബസ്സുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം വര്‍ധിക്കുന്നുണ്ടെന്നും ഇവരെ കുടൂതല്‍ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: