പന്തളം: പന്തളം നവരാത്രി മണ്ഡപത്തില്‍ നവരാത്രി ആഘോഷം ഇന്നാരംഭിക്കും. രാവിലെ 7.30ന് പാട്ടുപുരക്കാവ് ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ഭദ്രദീപഘോഷയാത്ര 8.15ന് നവരാത്രിമണ്ഡപത്തിച്ചേരുമ്പോള് പ്രസിഡന്റ് പന്തളം ശിവന്‍കട്ടിയുടെ അദ്ധ്യക്ഷതയില്‍ എന്‍എസ്എസ് കരയോഗം രജിസ്ട്രാര്‍ പി.എന്‍. സുരേഷ് ഉദ്ഘാടനവും ഭദ്രദീപപ്പകര്ച്ചയും നിര്‍വ്വഹിക്കും. വൈകിട്ടു 4ന് സംഗീത സംഗമം, 7ന് നൃത്തനൃത്യങ്ങള്‍.
22നു വൈകിട്ട 4ന് സംഗീതസദസ്സ് അരങ്ങേറ്റം, 7ന് നാടകം. 23നു വൈകിട്ട് 4ന് നാമസങ്കീര്‍ത്തനം, 7ന് സംഗീതസദസ്സ്. 24നു വൈകിട്ടു 4ന് ഉപകരണസംഗീതം, വോക്കല്‍ 7ന് സംഗീതസംഗമം. 25നു വൈകിട്ടു 4ന് ഇന്‍സ്ട്രുമെന്റല്‍ പ്രോഗ്രാം, സംഗീതാരാധന, 7ന് സംഗീത ഓര്‍ക്കെസ്ട്രയുടെ മെഗാ ഷോ. 26നു വൈകിട്ടു 4ന് സംഗീതസദസ്സ്, 7ന് നാടകം. 27നു വൈകിട്ടു 4ന് രാഗസുധ, 7ന് കേരളനടനം, മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം. 28ന് വൈകിട്ടു 4.30ന് ഭജന, 6ന് പൂജവെയ്പ്, 7ന് നാടകം. എല്ലാ ദിവസവും വൈകിട്ട് 6ന് ദീപാരാധനയും ദീപക്കാഴ്ച്ചയും.
29ന് രാവിലെ 9 മുതല്‍ സംഗീതാരാധന. വൈകിട്ടു 4ന് സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനദാനവും എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ നിര്‍വ്വഹിക്കും. പന്തളം ശിവന്‍കുട്ടി അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപിയും ചിറ്റയം ഗോപകുമാര്‍ എംഎല്‍എയും മുഖ്യ പ്രഭാഷണം നടത്തും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് വിദ്യാരംഭം കിറ്റ് പ്രകാശനം ചെയ്യും. 7ന് ഗാനമേള.
30നു പുലര്‍ച്ചെ 4ന് മഹാഗണപതിഹോമം. 5.45 മുതല്‍ പൂജയെടുപ്പ്, വിദ്യാരംഭം. ആദ്യാക്ഷരം കുറിക്കന്ന കുരുന്നുകള്‍ക്ക് വിദ്യാരംഭം കിറ്റ് നല്‍കും. ശ്രീമൂകാംബിക ക്ഷേത്രത്തില്‍ നിന്നും തന്ത്രി മഞ്ജുനാഥ അഡിഗയുടെ കാര്മ്മികച്ചെത്തില് പൂജിച്ചു കൊണ്ടുവന്ന അരിയിലാണ് ആദ്യാക്ഷരം എഴുതിക്കുക. 21 നു രാവിലെ 8.30ന് വിദ്യാരംഭം രജിസ്ട്രേഷന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: