കമ്പളക്കാട്: കമ്പളക്കാട് ഗവ. യു.പി സ്കൂളിലെ അധ്യാപകനെതിരെ രക്ഷിതാക്കളെന്ന വ്യാജ്യേന വ്യാജ പരാതി നല്‍കിയതിനെ പി.ടി.എ യോഗവും സ്റ്റാഫ് കൗണ്‍സിലും അപലപിച്ചു. മനപ്പൂര്‍വം അധ്യാപകനെ അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് യോഗം അറിയിച്ചു. യോഗത്തില്‍ കണിയാമ്പറ്റ പഞ്ചായത്ത് അംഗം റഹിയാനത്ത് ബഷീര്‍, പി.ടി.എ പ്രസിഡന്റ് മുജീബ് റഹ്്മാന്‍, പ്രധാനാധ്യാപകന് കെ.കെ മുഹമ്മദ്, കെ സമീര്‍, സി.കെ മുനീര്‍, കെ സിദ്ദീഖ്, രാമന്, സജി പള്ളികുന്ന്, മധു സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: