പാലക്കാട്:ജില്ലയില്‍ 17,18 തീയതികളിലുണ്ടായ ശക്തമായ മഴയെതുടര്‍ന്ന് മണ്ണാര്‍ക്കാട് താലൂക്കിലെ അട്ടപ്പാടി മേഖലയിലുണ്ടായ ഗതാഗത തടസ്സം പുന:സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികള്‍ തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ:പി.സുരേഷ് ബാബു പറഞ്ഞു.
ഗതാഗതം പൂര്‍ണമായും പുന:സ്ഥാപിക്കാന്‍ ഏകദേശം ഒരാഴ്ചയെങ്കിലുമാകുമെന്നാണ് പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഉരുള്പ്പൊട്ടലിനെതുടര്ന്ന് നിരവധി ആദിവാസി ഊരുകള്‍ ഒറ്റപ്പെട്ട നിലയിലാണ് .ആനമൂളിക്കും മുക്കാലിക്കും ഇടയില്‍ 20 ഇടങ്ങളില്‍ വന്മരങ്ങള് കടപുഴകി വീണും കൂറ്റന്‍പാറകള്‍ റോഡില്‍ വീണുമാണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിട്ടുള്ളത്.
ശക്തമായ മഴയില്‍ നിരവധി പാടശേഖരങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. മണ്ണിടിച്ചിലില്‍ റോഡുകളിലേയ്ക്ക് വലിയ പാറക്കഷണങ്ങളും ചളിയും വന്നടിയുകയും മരങ്ങള്‍ വീണ് ഗതാഗതം പൂര്‍ണമായും തടസ്സപ്പെടുകയും ചെയ്തു. ഇതിന്റെ ഫലമായി പല പ്രദേശങ്ങളും ഒറ്റപ്പെട്ടു.
ജെ.സി.ബി, മണ്ണ്മാന്തി യന്ത്രങ്ങള്‍ തുടങ്ങിയവയുടെ സഹായത്തോടെ റവന്യു വകുപ്പ്, പൊലീസ്, ഫയര്‍ ഫോഴ്സ്, പൊതുമരാമത്ത് വകുപ്പ്, പൊതുപ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: