കോഴഞ്ചേരി: വഴിപാട് വള്ളസദ്യകള്‍ ഒക്ടോബര്‍ രണ്ടിന് സമാപിക്കും. ഈ വര്‍ഷം 450 ലധികം വള്ളസദ്യകള്‍ ഇതിനകം നടന്നുകഴിഞ്ഞു. രണ്ടര ലക്ഷത്തോളം ആളുകളാണ് ആറന്മുളയില് വള്ളസദ്യകളില്‍ ഇത്തവണ പങ്കെടുത്തത്. ഈ വര്‍ഷം വള്ളസദ്യ സമര്പ്പിക്കാനാഗ്രഹിക്കുന്നവര്ക്ക് ഏതാനും ദിവസങ്ങള്‍ക്കൂടി അവസരമുണ്ടെന്ന് ഫുഡ് കമ്മിറ്റി കണ്‍വീനര്‍ കെ.പി. സോമന് അറിയിച്ചു. അടുത്ത വര്‍ഷത്തേക്കുള്ള ബുക്കിങ്ങ് ഒക്ടോബര്‍ മൂന്ന് മുതല്‍ ആരംഭിക്കും. വിവരങ്ങള്‍ക്ക് 8281113010.
പ്രതികരിക്കാൻ ഇവിടെ എഴുതുക: