കാക്കനാട്: കനത്ത മഴയില്‍ പറവൂരില്‍ ഒരാള്‍ മരിക്കുകയും, കോതമംഗലത്ത് ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായതും ഉള്‍പ്പെടെ ജില്ലയില്‍ വ്യാപക നാശനഷ്ടവും. കോതമംഗലം, കുന്നത്ത് നാട് താലൂക്കുകളിലായി നാല് ദുരിതാശ്വാസ കാമ്പുകള്‍ തുറന്നു. 30 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മൂന്ന് വീടുകള്‍ പൂര്‍ണമായും 26 വീടുകള്‍ ഭാഗികമായും തകര്‍ന്നതായാണ് ജില്ല ഭരണകൂടത്തിന്റെ പ്രാഥമിക കണക്കുകള്‍. എന്നാല്‍ മലയോര മേഖലയില്‍ മാത്രം ഉരുള്‍പ്പെട്ടലില്‍ നിരവധി വീടുകളാണ് ഒലിച്ചുപോയത്. കോതമംഗലം താലൂക്കില്‍ മാത്രം 17 വീടുകള്‍ തകര്ന്നയാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിരവധി വില്ലേജുകളില്‍ രണ്ടും മൂന്നും വീടുകള്‍ തകര്‍ന്നിട്ടുണ്ടെങ്കിലും കണക്കുകള്‍ ലഭ്യമായിട്ടില്ലെന്നാണ് ജില്ലാ ദുരന്തനിവാരണ അതോറിട്ടി അധികൃതര്‍ പറയുന്നത്.
ജില്ലയിലെ 128 വില്ലേജുകളിലെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. ഓണാവധിയുടെ ആലസ്യത്തില്‍ നിന്നു സര്‍ക്കാര്‍ ഓഫിസുകള്‍ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകാത്തത് മഴക്കാല കെടുതികളുടെ കണക്കെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. രണ്ട് താലൂക്കുകളിലായി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ തുറന്ന ദുരിതാശ്വാസ കാമ്പുകളിലേക്ക് ഫണ്ട് പോലും നല്‍കിയിട്ടില്ല. ഫണ്ട്് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും അതുകൊണ്ട് നല്‍കിയിട്ടില്ലെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ വിശദീകണം. 40 കുട്ടികളും 55 സ്ത്രീകളും ഉള്‍പ്പെടെ 138 പേരാണ് ദുരിതാശ്വാസ കാമ്പുകളില്‍ കഴിയുന്നയാണ് ഔദ്യോഗിക കണക്കില്‍ പറയുന്നത്. നാശനഷ്ടം പൂര്‍ണമായും ശേഖരിക്കാന്‍ രണ്ടോ മൂന്നോ ദിവസം വേണ്ടി വരും. അതത് വില്ലേജ് ഓഫിസര്‍മാര്‍ മുഖേനയാണ് കണക്കുകള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ദിവങ്ങളില്‍ അവധിയായിരുന്നതിനാല്‍ വില്ലേജുകളില്‍ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ഭൂരിപക്ഷം വില്ലേജുകളിലും നടത്താനിയില്ല.
വിശദമായ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെട്ട് താലൂക്ക് ഓഫിസുകള്‍ കേന്ദ്രീകരിച്ച് തുറന്ന കണ്ട്രോള് റൂമുകളിലേക്ക് ഫോണ്‍ മുഖേന ബന്ധപ്പെട്ടെങ്കലും ലഭിച്ചില്ലെന്നാണ് ജില്ല ദുരന്തനിവാരണ വകുപ്പ് അധികൃതറുടെ വിശദീകണം. ജില്ലയിലെ നാശനഷ്ടങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ കലക്ടറേറ്റിലാണ് ദുരന്തനിവാരണ വകുപ്പിന്റെ കണ്ട്രോള് റൂം തുറന്നിട്ടുള്ളത്.
തൃക്കാക്കര മുനിസിപ്പല്‍ പ്രദേശത്തെ രണ്ടിടത്ത് മണ്ണിടിച്ചിലുണ്ടായതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ വീണും ഗതാഗതം തടപ്പെട്ടിരുന്നുവെങ്കിലും സര്‍ക്കാറിന്റെ കണക്കില്‍പ്പെട്ടില്ല.
കാര്‍ഷിക മേഖലയുണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് ചുമതല കൃഷിവകുപ്പിനാണ്. കഴിഞ്ഞ മഴക്കാലത്തെ കണക്കെടുപ്പ്് പൂര്‍ത്തിയാകുന്നതിന് മുമ്പ് പേമാരി മൂലം ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പ് അധികൃതര്‍. കൃഷി ഓഫിസര്‍ മുഖേന വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് കൃഷിവകുപ്പ് അധികൃതരുടെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: