പാലക്കാട്:രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന അട്ടപ്പാടിക്കാര്‍ക്ക് സഹായഹസ്തവുമായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍.
മഴയിലും ഉരുള്‍പൊട്ടലിലും വീടും കൃഷിയും ഉള്‍പ്പെടെ വന്‍നാശനഷ്ടമാണ് അട്ടപ്പാടിയില്‍ ഉണ്ടായത്.ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വയംസേവകരാണ് അട്ടപ്പാടിയിലെ ദുരന്ത സ്ഥലത്തെത്തിയത്. പ്രവര്‍ത്തകര്‍ ശേഖരിച്ച ഭക്ഷണവസ്തുക്കള്‍, വസ്ത്രം,മരുന്ന് എന്നിവയുള്‍പ്പെടെയാണ് അട്ടപ്പാടിയിലെത്തിയത്.
കോയമ്പത്തൂര്‍ വഴിയായിരുന്നു ദുരന്തസ്ഥലത്തെത്തിയത്.സര്‍ക്കാര്‍ സംവിധാനം പോലും നിസ്സഹായാവസ്ഥയിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: