മണ്ണാര്‍ക്കാട്:കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി വന്‍നാശനഷ്ടം. കാഞ്ഞിരം, ഇരുമ്പകച്ചോല മേഖലകളിലാണ് ഉരുള്‍പ്പൊട്ടിയത്. അട്ടപ്പാടി ചുരത്തില്‍ മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ ഈ മേഖലയില്‍ ഗതാഗതം പുനഃസ്ഥാപിയ്ക്കാനായില്ല.
ജില്ലയില്‍ മണ്ണാര്‍ക്കാട് താലൂക്കിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. അട്ടപ്പാടിക്ക് പുറമെ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കാഞ്ഞിരത്ത് ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
കാഞ്ഞിരപ്പുഴ പഞ്ചായത്തില്‍പ്പെട്ട ഇരുമ്പകച്ചോലയിലും ഉരുള്‍പ്പൊട്ടി. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. ഈ മേഖലയിലെ വനവാസി കോളനികള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്,
അട്ടപ്പാടിയില്‍ വിവിധയിടങ്ങളില്‍ വീണ്ടും മണ്ണിടിഞ്ഞു. അട്ടപ്പാടി ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനായിട്ടില്ല. അപകട ഭീഷണിയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോല ഉറവന്‍ചോലയില്‍ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ കൊല്ലംപുറത്ത് വീട്ടില്‍ കണ്ണന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു.പാറക്കല്‍ ശശി,മുരളി,വടക്കേത്തല പൂവങ്കല്‍ വീട്ടില്‍ ജോക്കോപോള് എന്നിവരുടെ വിടുകള്‍ക്ക് ഭാഗീകമായും തകരാറു സംഭവിച്ചു.
രാത്രി 11.30യോടെയാണ് ഉരുള്‍പൊട്ടിയത്. വിവരമറിഞ്ഞ് പ്രദേശവാസികളെത്തുമ്പോള് ചെളിയും പാറക്കഷണങ്ങളും കൊണ്ട് വീട് മൂടപ്പെട്ടിരുന്നു.പ്രദേശവാസികളാണ് കണ്ണനെയും ഭാര്യ പ്രജിതയെയും രക്ഷപെടുത്തിയത്. ഇരുവര്‍ക്കും സാരാമായ പരിക്ക് പറ്റി.സമീപവാസിയായ മുരളിയുടെ നിര്‍ത്തിയിട്ടിരുന്ന കാര്‍ ചെളിക്കടിയിലായി.
സബ് കളക്ടര്‍ നൂഹ്ബാവ, തഹസില്‍ദാര്‍ ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: