കല്‍പ്പറ്റ:വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ ആവർത്തിച്ചു കൊണ്ടിരിക്കുവാനുള്ള കാരണം സർക്കാരിന്റെ ഇരട്ടതാപ്പ് നയമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് സജിശങ്കർ.
കാർഷിക ജില്ലയായ വയനാട്ടിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ട് കർഷകരാണ് കട ബാധ്യത മൂലം ആത്മഹത്യ ചെയ്തത് .ആദിവാസി വിഭാഗത്തിൽ പെട്ട രാമചന്ദ്രനും കരടിമാട് വാസുവെന്ന കർഷകനും ഗ്രാമീൺ ബാങ്കിന്റെ ഭീഷണി നേരിട്ടതുകൊണ്ടാണ് ആത്മഹത്യ ചെയ്തതെന്ന് അറിയാൻ കഴിയുന്നത് .കർഷകരുടെ പേരിൽ റെവന്യൂ റിക്കവറി നടപടി സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുമ്പോഴും മറുവശത്ത് കൂടി കർഷകന് മരണ വാറണ്ട് നൽകുന്ന ബാങ്കിന്റെ നടപടി സർക്കാരിന്റെ ഇച്ഛ ശക്തിയില്ലായ്മയാണ് കാണിക്കുന്നത് .ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന്റെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്നും കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: