കല്‍പ്പറ്റ: കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ അനര്‍ട്ട് ഈ വര്‍ഷം നടപ്പിലാക്കുന്ന സോളാര്‍ സ്മാര്‍ട്ട് പദ്ധതിയില്‍ അപേക്ഷിക്കാന്‍ സ്പോട്ട് രജിസ്ട്രേഷന് നടത്തുമെന്ന് അനര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ വി ശ്രീകുമാര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇന്നും നാളെയുമാണ് അനര്‍ട്ട് ജില്ലാ ഓഫിസില്‍ അപേക്ഷ സ്വീകരിക്കുക. ഒരു കിലോവാട്ട് മുതല്‍ അഞ്ച് കിലോവാട്ട് വരെ ശേഷിയുള്ള ബാറ്ററി ബാക്ക്അപ്പോട് കൂടിയ സൗര നിലയങ്ങള്‍ക്ക് ഈ സ്കൗമില് അപേക്ഷിക്കാം. ഇത്തരം സൗരനിലയങ്ങള്‍ക്ക് 1.5 ലക്ഷം രൂപയാണ് ചിലവ് വരിക. ഇതില്‍ 40500 രൂപ സര്‍ക്കാര്‍ ധനസഹായമായി ലഭിക്കും. സഹകരണ ബാങ്കുകളില്‍ നിന്ന് ബാക്കി തുക വായ്പയായി ലഭ്യമാക്കാനുള്ള നടപടികള്‍ ഏതാണ്ട് അവസാന ഘട്ടത്തിലാണ്. രജിസ്ട്രേഷന് ചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തിലായിരിക്കും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ഗുണഭോക്താക്കള്‍ 1000 രൂപ രജിസ്ട്രേഷന് ഫീസ്, തിരിച്ചറിയല്‍ കാര്ഡിനെറ പകര്‍പ്പ് എന്നിവ സഹിതം നേരിട്ട് ജില്ലാ ഓഫിലെത്തി ഇന്നും നാളെയുമായി പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ anert.gov.in വെബ്സൈറ്റിലോ 04936206216 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഫീല്‍ഡ് അസിസ്റ്റന്റ് ഇ രാധാകൃഷ്ണന്, ഓഫിസ് അസിസ്റ്റന്റ് സി മുംതാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: