തിരുവനന്തപുരം: ആര്‍സിസിയില്‍ നിന്നു രക്തം സ്വീകരിച്ച പെണ്‍കുട്ടിക്ക് എച്ച്ഐവി ബാധിച്ച സംഭവത്തില്‍ ആര്‍സിസി ഡയറക്ടര്‍ തിങ്കളാഴ്ച സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. കുട്ടിയെ ചികിത്സിച്ച ഡോക്ടമാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ആരോഗ്യ വകുപ്പിന്റെ വിദഗ്ദ്ധ സംഘം ബ്ലഡ് ബാങ്കില്‍ പരിശോധന നടത്തി.
കുറ്റക്കാരായ ആര്‍സിസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിവധ സംഘടനകള്‍ ആര്‍സിസിയിലേക്ക് മാര്‍ച്ച് നടത്തി.ആര്‍സിസിയുടെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച സര്‍ക്കാരിന് നല്‍കും. കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്ന് വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. അതേസമയം, ആരോഗ്യ വകുപ്പിന്റെ അന്വേഷണസംഘം ജോയിന്റ് ഡിഎംഇ ശ്രീകുമാരിയുടെ നേതൃത്വത്തില്‍ ഇന്നലെ ആര്‍സിസിയിലെ ബ്ലഡ് ബാങ്കില്‍ എത്തി പരിശോധന നടത്തി. കുട്ടിക്ക് രക്തം നല്‍കിയതിന്റെ ഫയലുകളും ആര്‍സിസി ബ്ലഡ് ബാങ്കില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചു.
രക്തദാതാക്കളുടെ കൂടുതല്‍ വിവരങ്ങള്‍ തേടാനും തീരുമാനം. സംഭവത്തിലെ പോലീസ് അന്വേഷണവും പുരോഗമിക്കുന്നു. കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട ഫയലുകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ നേരത്തെ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും ആര്സിസിയോടും ആരോഗ്യവകുപ്പിനോടും റിപ്പോര്‍ട്ട് തേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: