ബത്തേരി: കടക്കെണിയെതുടര്‍ന്ന് കര്ഷകന് ആത്മഹത്യചെയ്തു. കല്ലൂര്‍ കല്ലുമുക്ക് കരട്മാട് ഭാസ്ക്കരന്‍(65)ആണ് ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വിവിധ ബാങ്കുകളിലായും കൈവായ്പയായും ഭാസ്ക്കരന്‍ ആറരലക്ഷത്തോളം രൂപ കടമുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഓണത്തിനോട് അടുത്തദിവസം ബാങ്കധികൃതര്‍ വീട്ടലെത്തി ജപ്തിനോട്ടീസ് പതിച്ചിരുന്നു. കഴിഞ്ഞദിവസം മറ്റൊരു ബാങ്കിന്റെ പരാതിയെ തുടര്‍ന്ന് ബത്തേരി മുനിസിപ്പല്‍ കോടതിയില്‍ ഇന്നലെ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടിസ് ലഭിച്ചിരുന്നു. കര്‍ണ്ണാടകയില്‍ ഇഞ്ചികൃഷി ചെയ്തെങ്കിലും അതും നഷ്ടത്തിലായി. ഇതോടെ ഭാസ്ക്കരന്‍ ദിവസങ്ങളായി അസ്വസ്ഥനായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ബാങ്കില്‍ പോയി തരിച്ചെത്തിയ ഭാസ്കരന് ഉച്ചയോടെ തിരിച്ചെത്തിയതിനുശേഷമാണ് വിഷം കഴിച്ചത്. ഈ സമയം വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യ യശോദ തൊഴിലുറപ്പുജോലിക്ക് പോയതായിരുന്നു. വൈകിട്ട് വീട്ടിലെത്തിയപ്പോള്‍ അവശനിലയിലായ ഭാസ്ക്കരനെയാണ് കണ്ടത്. തുടര്‍ന്ന് ആദ്യം സുല്‍ത്താന്‍ ബത്തേരിയിലെ ആശുപത്രിയിലും തുടര്‍ന്ന് മോപ്പാടി സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മക്കള്‍: സുമേഷ്,പ്രിയേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: