പാലക്കാട്:ഹൈന്ദവ സമൂഹം ദുര്‍ബലമാകുന്നുവെന്ന് കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം രജതജയന്തിയുടെ ഭാഗമായി ഒറ്റപ്പാലം ചിനക്കത്തൂര്‍ ദേവി ക്ഷേത്ര മൈതാനിയില്‍ നടന്ന ധര്‍മ്മസംവാദത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹൈന്ദവ സമൂഹത്തില്‍ മറ്റു ശക്തികള്‍ അപഹര്‍ഷതാ ബോധം സൃഷ്ടിക്കുന്നതിനാലാണ് ഇന്നത്തെ സമൂഹം സ്വയം ദുര്‍ബലമാകുന്നത്. ഇന്നത്തെ തലമുറക്ക് ഹൈന്ദവാചാരങ്ങളെക്കുറിച്ചും ധര്‍മ്മത്തെക്കുറിച്ചും വ്യക്തമായ ധാരണയില്ല. സമൂഹത്തില്‍ നടക്കുന്ന ദുരാചാരങ്ങളാണ് അവര്‍ ഏറെയും കാണുന്നത്. സദാചാരം കാണിച്ചു കൊടുക്കാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയായാലെ കുട്ടികള്‍ ഹൈന്ദവ ദര്‍ശനങ്ങളെക്കുറിച്ച് ബോധവാന്മാരാകുകയുള്ളൂ. ധര്‍മ്മ ശാസ്ത്ര സംബന്ധമായ അറിവ് ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്ന് നല്‍കണം. ഇല്ലെങ്കില്‍ അത് പുതുതലമുറയെ അപകടത്തിലേയ്ക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്യവൈദ്യ ഫാര്‍മസി എംഡി പദ്മശ്രീ ഡോ.പി.ആര്.കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രമുഖരായ പി.കെ.നാരായണന് നമ്പൂതിരി, രാമചന്ദ്രപുലവര്‍, പി.കെ.മാധവന്, ഡോ.നന്ദകുമാര്‍, മോഹനന് പനങ്ങാട്ടേരി, ഡോ.സേതുമാധവന് തുടങ്ങിയവരെ ആദരിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്, ദയനന്ദാശ്രമം സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.കെ.സോമസുന്ദരന്‍, ആര്‍എസ്എസ് ഒറ്റപ്പാലം ജില്ലാ സംഘചാലക് അഡ്വ.ജയറാം, സ്വാമി കൈവല്യാനന്ദ, സ്വാമി നിത്യാനന്ദ സരസ്വതി, സ്വാമി അശേഷാനന്ദ സരസ്വതി, മുരളീകൃഷ്ണ സ്വാമികള്‍, സ്വാമി സന്മയാനന്ദ സരസ്വതി, ഡോ.സ്വാമിനാഥന്, ബ്രഹ്മചാരി ശാന്ത ചൈതന്യ, ഭാസ്കരന്, അഡ്വ.കെ.കെ.മേനോന്, ആറുച്ചാമി, വി.നടേശന്, വീരപ്പന് ചെട്ടിയാര്‍, ദാമോദരന്‍ പി.എം, കരിമ്പുഴ രാമന്, ഗോപിനാഥന്, ഹരി, എന്‍.ആര്.സുരേഷ്, പരമേശ്വരന് നായര്‍, എം.ബി.മുകുന്ദന്, ബാലചന്ദ്രന് നായര്‍, എന്‍.മോഹന്‍കുമാര്‍, എം.അരവിന്ദാക്ഷന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: