ബത്തേരി: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നാളെ (16) ബത്തേരി താലൂക്കിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. അധികാരത്തിൽ വരുന്നതിനായുള്ള സൂത്രവാക്യമായി വന്യമൃഗശല്യം തടയും എന്ന വാഗ്ദാനം നിരന്തരം ജനങ്ങളുടെ മുമ്പിൽ വെക്കുന്ന ഇടത്-വലത് മുന്നണികളുടെ ഭരണപരാജയത്തിന്റെ ഫലമാണ് ജില്ലയുടെ ആഭ്യന്തര ഭീഷണിയായി മാറിയ വന്യമൃഗാക്രമണം. നൂറ് കണക്കിനാളുകളുടെ ജീവൻ നഷ്ടപ്പെട്ടിട്ടും .കോടി ക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായിട്ടും ശാശ്വത പരിഹാരത്തിന് ശ്രമിക്കാത്ത ജനപ്രതിനിധികളാണ് ഈ സംഭവങ്ങളുടെ യഥാർത്ഥ കുറ്റവാളികൾ.ഈ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സമരങ്ങളെ ചോരയിൽ മുക്കിക്കൊല്ലാനാണ് ഭരണകൂടം ശ്രമിച്ചത്. കൊടുംവനത്തിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി ജില്ലയിൽ താളം തെറ്റി. കാടും നാടും വേർതിരിക്കാനുള്ള സംവിധാനമൊരുക്കണമെന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ജനങ്ങളുടെ ആവശ്യത്തോട് സർക്കാർ മുഖം തിരിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡണ്ട് സജി ശങ്കർ അധ്യക്ഷത വഹിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: