കല്‍പ്പറ്റ:ദേശീയ വിവരാവകാശ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വയനാട് ജില്ലയിൽ നടത്തപ്പെടുന്ന രണ്ടാമത്തെ വിവരാവകാശ ക്ലിനിക്ക് മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിൽ 2017 സെപ്റ്റംബർ ഇരുപതാം തീയതി നടക്കുകയാണ്. സൗജന്യമായി വിവരാവകാശ അപേക്ഷകൾ തയ്യാറാക്കി കൊടുക്കുക, വിവരാവകാശവുമായി ബന്ധപ്പെട്ട അപ്പീൽ അപേക്ഷകൾ തയ്യാറാക്കി കൊടുക്കുക, ആവശ്യമായ നിയമോപദേശം നൽകുക എന്നിങ്ങനെ വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രശ്നങ്ങൾക്കും ആവശ്യമായ സഹായം വിവരാവകാശ ക്ലിനിക്കിലൂടെ ലഭ്യമാണ്. 20 ന് രാവിലെ 10 മണിക്ക് തുടങ്ങുന്ന ക്ലിനിക്ക് ഉച്ചയ്ക്ക് 1 മണിക്ക് കഴിയും. താല്പര്യമുള്ള മുഴുവൻ ആളുകൾക്കും പങ്കെടുക്കാവുന്നതാണ്. വയനാട് ജില്ലയിലെയും പുറത്തെ മറ്റ് ജില്ലകളിലേയും വിദഗ്ദരായ ആളുകൾ ക്ലിനിക്കിന് നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
9895102833-അരുൺ. പി. എ.
9388594258-ജെയിംസ് തോമസ്
9447640378-ഫാ. സ്റ്റീഫൻ മാത്യു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: